ADVERTISEMENT

ചെന്നൈ ∙ഐടി മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ഉൾപ്പെടെ കംബോഡിയ, മ്യാൻമർ എന്നിവിടങ്ങളിൽ എത്തിച്ച് സൈബർ കുറ്റകൃത്യങ്ങൾ നടത്താൻ പ്രേരിപ്പിച്ച 23 പേർ കൂടി അറസ്റ്റിലായി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ജോലിക്കു പോയി തിരിച്ചെത്താതിരുന്നവരെക്കുറിച്ച് സൈബർ ക്രൈം കോഡിനേഷൻ സെന്റർ തയാറാക്കിയ റിപ്പോർട്ടിൽ നിന്നാണ് പ്രതികളെക്കുറിച്ച് തമിഴ്‌നാട് പൊലീസിനു വിവരങ്ങൾ ലഭിച്ചത്. തിരിച്ചെത്തിയ 186 പേരിൽ പലരും പരാതി നൽകാൻ മടിച്ചെങ്കിലും ഇവരിൽ‌ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, മധുര മേഖലകളിൽ നിന്നുള്ളവരാണു പിടിയിലായത്.

English Summary:

Twenty three more arrested for Human trafficking for cybercrime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com