ADVERTISEMENT

കൊൽക്കത്ത∙ ആർ.ജി.കർ ആശുപത്രിയിലെ പിജി വിദ്യാർഥി പീഡനത്തിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാരുമായി ബംഗാൾ സർക്കാർ നടത്തിയ രണ്ടാം ഘട്ട ചർച്ചയും പരാജയം. ഭൂരിഭാഗം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചുവെങ്കിലും എഴുതി നിൽകാത്തതിനാൽ ജോലി ബഹിഷ്കരിച്ചു സമരം തുടരുമെന്നു ഡോക്ടർമാർ അറിയിച്ചു.

ഇന്നലെ വൈകിട്ട് ഏഴോടെയാണ് 30 അംഗ ഡോക്ടർ സംഘം ചീഫ് സെക്രട്ടറി മനോജ് പന്തുമായുള്ള ചർച്ചയ്ക്കായി സെക്രട്ടേറിയറ്റിൽ എത്തിയത്.  ആരോഗ്യ സെക്രട്ടറി എൻ.എസ്. നിഗത്തെ നീക്കണമെന്ന ആവശ്യത്തോട് സർക്കാർ അനുകൂലമായി പ്രതികരിച്ചില്ലെന്നാണു റിപ്പോർട്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ജോലിക്കു കയറണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ബംഗാളിൽ ജൂനിയർ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരിനു കഴിയാത്തത് ബംഗാളിലെ ആരോഗ്യമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

English Summary:

Second round talks held by Bengal government with junior doctors of RG Kar Hospital also failed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com