ADVERTISEMENT

ന്യൂഡൽഹി ∙ സർക്കാർ റേഷൻ കാർഡ് അനുവദിക്കുംവരെ പട്ടിണി കാത്തുനിൽക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, രാജ്യത്തെ 8 കോടി അതിഥിത്തൊഴിലാളികൾക്കു റേഷൻ കാർഡ് ഉറപ്പാക്കണമെന്ന ഉത്തരവു പാലിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് അന്തിമാവസരം നൽകി. 

ഇനിയും ഉത്തരവു പാലിക്കാത്ത സംസ്ഥാനങ്ങളിലെ ഭക്ഷ്യ സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്നും സംസ്ഥാന സർക്കാരുകൾ പുതിയ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. റേഷൻ കാർഡിന് യോഗ്യരായ 1.45 ലക്ഷം പേരെ കണ്ടെത്തിയിട്ടും 13,945 പേർക്കു മാത്രമാണ് കർണാടകയിൽ അനുവദിച്ചതെന്ന വിഷയമാണ് കോടതിയെ ചൊടിപ്പിച്ചത്.

കർണാടകയുടെ അഭിഭാഷകൻ നൽകിയ മറുപടിയിൽ കോടതി അതൃപ്തി അറിയിച്ചു. നടപടി പൂർത്തിയാക്കാൻ ഒരു വർഷം കൂടി കർണാടക എടുത്താൽ അതുവരെ ആളുകൾ പട്ടിണിയിൽ കഴിയട്ടെയെന്നാണോ എന്നു കോടതി ചോദിച്ചു.

കോവിഡ് കാലത്തെ അതിഥി സംസ്ഥാനതൊഴിലാളികളുടെ പട്ടിണി ഉൾപ്പെടെ പ്രശ്നങ്ങളിലാണ് കോടതി വിഷയം പരിഗണിക്കുന്നത്. റേഷൻ കാർഡിന്റെ കാര്യത്തിലെ പരിശോധന ഇ–ശ്രം പോർട്ടലിൽ പൂർത്തിയാക്കാനും റേഷൻ കാർഡ് വിതരണം നടത്താനുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

English Summary:

Supreme court about ration card for migrant workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com