സീറ്റിന് പണം: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ അറസ്റ്റിൽ
Mail This Article
×
ബെംഗളൂരു ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് വാഗ്ദാനം ചെയ്ത് 2 കോടി രൂപ തട്ടിയെന്ന കേസിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷിയെയും ഇയാളുടെ മകൻ അജയ് ജോഷിയെയും മഹാരാഷ്ട്രയിൽ അറസ്റ്റ് ചെയ്തു. ഇന്നു ബെംഗളൂരുവിലെത്തിക്കും. കേന്ദ്രമന്ത്രിയുടെ സഹോദരി വിജയലക്ഷ്മിയാണെന്നു കള്ളംപറഞ്ഞ് തട്ടിപ്പിനു കൂട്ടുനിന്ന വിജയകുമാരി ഉൾപ്പെടെ 3 പേർ നേരത്തേ അറസ്റ്റിലായിരുന്നു. വിജയപുര നാഗത്താന മുൻ എംഎൽഎ ദേവാനന്ദ് ഫൂൽസിങ് ചവാന്റെ ഭാര്യ സുനിതയാണ് പരാതി നൽകിയത്. സീറ്റിനായി ഗോപാൽ 5 കോടി രൂപ ആവശ്യപ്പെട്ടെന്നും വിജയകുമാരിക്ക് 2 കോടി രൂപ കൈമാറിയെന്നും പരാതിയിൽ പറയുന്നു.
English Summary:
Union Minister's Kin Arrested in BJP Ticket Scam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.