വ്യാജ ബോംബ്: ഇന്നലെ ഭീഷണി 25 വിമാനങ്ങൾക്ക്
Mail This Article
×
ന്യൂഡൽഹി∙ ഇന്നലെ 25 ൽ ഏറെ വിമാനങ്ങൾ വ്യാജ ബോംബ് ഭീഷണി നേരിട്ടു. ഇൻഡിഗോയുടെ കോഴിക്കോട്–ദമാം അടക്കം 7 സർവീസുകൾ ഇതിൽ ഉൾപ്പെടും. വിസ്താര, സ്പൈസ്ജെറ്റ് എന്നിവയുടെ 7 വീതം സർവീസുകളും എയർ ഇന്ത്യയുടെ 6 സർവീസുകളും ഭീഷണി നേരിട്ടു. ഉദയ്പുർ– ഡൽഹി, ഡൽഹി– ഇസ്തംബുൾ, ജിദ്ദ– മുംബൈ, മുംബൈ– ഇസ്തംബുൾ, ഹൈദരാബാദ്– ചണ്ഡിഗഡ്, പുണെ– ജോധ്പുർ എന്നിവയാണ് ഭീഷണി നേരിട്ട് മറ്റ് ഇൻഡിഗോ വിമാനങ്ങൾ.
English Summary:
Several Flights Targeted by Fake Bomb Threat Yesterday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.