ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ മുസാഫർനഗർ കലാപക്കേസിൽ പ്രതികളായ സംസ്ഥാന മന്ത്രി കപിൽദേവ് അഗ്രവാൾ ഉൾപ്പെടെ ഒട്ടേറെ ബിജെപി നേതാക്കൾ പ്രത്യേക കോടതി മുൻപാകെ കീഴടങ്ങി. കോടതിയിൽ ഹാജരാകാത്തതിനു ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണു കീഴടങ്ങൽ. ഹാജരാകാത്ത വിവാദ സന്യാസി യതി നരസിംഗാനന്ദിനെതിരെയും കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ബിജെപി നേതാക്കളടക്കമുള്ള 20 പ്രതികളും അടുത്ത മാസം 17നു ഹാജരാകാൻ പ്രത്യേക ജഡ്ജി ഉത്തരവിട്ടു.

English Summary:

Muzaffarnagar riot case accused BJP leaders surrendered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com