ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിലെ പ്രമേഹരോഗികളിൽ 86% പേരും ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നതായി ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷൻ. ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യ ഉൾപ്പെടെ 7 രാജ്യങ്ങളിൽ നടത്തിയ സർവേയിലാണു കണ്ടെത്തൽ.  പ്രമേഹം സങ്കീർണതകൾ ഉണ്ടാക്കുമെന്ന ഭയമാണ് രോഗബാധിതരിൽ ആശങ്കയുണ്ടാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, ഭക്ഷണ നിയന്ത്രണം, മരുന്നുകളുടെയും ചികിത്സാ സംവിധാനങ്ങളുടെയും ലഭ്യതക്കുറവ് എന്നിവയും രോഗികളെ വലയ്ക്കുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ സ്ത്രീകളിലാണ് കൂടുതൽ. 73% പേരും ചികിത്സ ഭാഗികമായോ പൂർണമായോ നിർത്തുന്നതായും സർവേയിലുണ്ട്. പരിചരണം പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ മാത്രം കേന്ദ്രീകരിക്കുന്നതായും കണ്ടെത്തി. 

English Summary:

Anxiety and Depression Affect Majority of Diabetes Patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com