ADVERTISEMENT

നാഗ്പുർ ∙ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങിയ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് കല്ലേറിൽ ഗുരുതര പരുക്ക്. എൻസിപി (ശരദ് പവാർ) ടിക്കറ്റിൽ മത്സരിക്കുന്ന മകൻ സലിൽ ദേശ്മുഖിന് വോട്ട് അഭ്യർഥിച്ചു മടങ്ങുന്നതിനിടെയാണ് കാറിനു നേരെ രൂക്ഷമായ കല്ലേറുണ്ടായത്. കാറിന്റെ മുൻ സീറ്റിൽ ഇരുന്ന അനിലിന്റെ തലയിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. വസ്ത്രവും രക്തത്തിൽ കുതിർന്നു. കല്ലേറിൽ കാറിന്റെ ഗ്ലാസും തകർന്നിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണ് ആക്രമണമെന്ന് കോൺഗ്രസ് പ്രതികരിച്ചു. മുൻ ആഭ്യന്തര മന്ത്രിക്ക് സുരക്ഷ നൽകുന്നതിൽ പോലും സർക്കാർ പരാജയപ്പെട്ടെന്നും ആരോപിച്ചു. 

English Summary:

Anil Deshmukh severly injured from stone pelting against car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com