മണർകാട് പള്ളി ചീഫ് ട്രസ്റ്റി വാഹനാപകടത്തിൽ മരിച്ചു
Mail This Article
മണർകാട് ∙ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചീഫ് ട്രസ്റ്റി പേരാലും മൂട്ടിലായ വട്ടമല ജോർജ് മാത്യൂ (വാവച്ചി-63) സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ.
മണർകാട് പള്ളി ജംക്‌ഷനിലെ ബാവാസ് സൂപ്പർ മാർക്കറ്റ് ഉടമ കൂടിയായ ജോർജ് മാത്യു കഴിഞ്ഞ ദിവസം രാത്രി കടയടച്ച് വീട്ടിലേയ്ക്ക് സ്കൂട്ടറിൽ പോകുമ്പോൾ എതിർ ദിശയിൽ നിന്നു വന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഉടനെ മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിൽസക്കായി തെള്ളകത്തെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ജോർജ് മാത്യുവിന്റെ പിതാവ് പരേതനായ വി.എം. മാത്യുവും മണർകാട് പള്ളിയിൽ ദീർഘനാൾ ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോർജ് മാത്യു നാലാം തവണയാണ് ട്രസ്റ്റിയാവുന്നത്.
ഭാര്യ: പാക്കിൽ താഴത്തുപ്ലാപ്പള്ളിൽ വിജി. മക്കൾ: ഷെറിൻ (സ്റ്റാഫ് നഴ്സ് സെന്റ് മേരീസ് ആശുപത്രി, മണർകാട്), മാത്യു ജോർജ്. മരുമക്കൾ: മണർകാട് ഡെന്നീസ് ഭവൻ ഡെന്നീസ് കോശി, ചിരംചിറ മൂലയിൽ സൂസൻ ജോർജ് (അസി.പ്രഫ. മാർ ബസേലിയോസ് എൻജിനീയറിങ് കോളജ് പീരുമേട്.)