ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ നിന്നു ബിഹാറിൽ തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെട്ട പൊലീസുകാർക്കു ദുരിതം അനുഭവിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും തിരഞ്ഞെടുപ്പു കമ്മിഷനോടും സിആർപിഎഫിനോടും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പു ജോലിക്കു മറ്റു സംസ്ഥാനങ്ങളിൽ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു മടക്കയാത്രയിൽ ഉൾപ്പെടെ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകണം. ഉദ്യോഗസ്ഥരുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ അവരെ ജോലിക്കു നിയോഗിക്കുന്നവർക്കു ചുമതലയുണ്ട്.

വിശ്രമരഹിതമായ ജോലിക്കു ശേഷം ബിഹാറിൽ നിന്നു മടങ്ങിയ പൊലീസുകാർക്കു ബർത്തോ സീറ്റോ ഇല്ലാതെ ജനറൽ കംപാർട്മെന്റിൽ ഞെരുങ്ങി യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു. ലക്ഷദ്വീപിലെ ജോലിക്കു പിന്നാലെയാണ് ഇവരിൽ പലരും ബിഹാറിലേക്കു പോയത്. ഇത്തരം സാഹചര്യങ്ങളിൽ ഇവർക്കായി പ്രത്യേക ബോഗി അനുവദിക്കേണ്ടതാണ്. അതു ചെയ്തില്ലെന്നു മാത്രമല്ല, ഏതാനും സ്ലീപ്പർ ബർത്ത് നീക്കിവയ്ക്കാൻ പോലും അധികൃതർ തയാറായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com