ADVERTISEMENT
തിരുവനന്തപുരം ∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തി. സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്. അപകടത്തിൽ തകർന്ന കാറും സംഘം പരിശോധിച്ചു. മംഗലപുരം സ്റ്റേഷനിലാണ് കാർ സൂക്ഷിച്ചിരിക്കുന്നത്. പരിശോധന വരും ദിവസങ്ങളിലും തുടരും. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ അട്ടിമറി ആരോപണങ്ങൾ തെളിയിക്കുന്ന വിവരങ്ങളോ തെളിവുകളോ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലെന്നാണു സൂചന. ഡ്രൈവർ അർജുൻ ഉറങ്ങിപ്പോയതിനാൽ സംഭവിച്ച അപകടമെന്ന തരത്തിലുള്ള വിവരങ്ങളും മൊഴികളുമാണ് ലഭിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com