ADVERTISEMENT

കൊടുങ്ങല്ലൂർ ∙ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ പറവൂർ നന്ത്യാട്ടുകുന്ന് ചുള്ളിക്കാട് ജയചന്ദ്രൻ (ചന്ദ്രൻ കുട്ടി– 55) നിര്യാതനായി. തെരുവിൽ  അവശനിലയിൽ കിടക്കുകയായിരുന്ന ജയചന്ദ്രനെ സാമൂഹിക പ്രവർത്തകർ പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തിൽ എത്തിക്കുകയായിരുന്നു. രോഗബാധിതനായ ഇദ്ദേഹത്തെ പിന്നീട് താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെയാണ് മരണം.

അവിവാഹിതനായ ജയചന്ദ്രൻ പറവൂരിൽ ഒറ്റയ്ക്കായിരുന്നു താമസം. ജയചന്ദ്രൻ അഗതി മന്ദിരത്തിലായ വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതോടെ ബാലചന്ദ്രൻ ചുള്ളിക്കാട് സഹോദരനെ കാണാൻ എത്തിയിരുന്നു. 35 വർഷങ്ങൾക്കുശേഷമായിരുന്നു ഈ കൂടിക്കാഴ്ച പറവൂർ നന്ത്യാട്ട്കുന്നം ചുള്ളിക്കാട് പരേതരായ ശിവരാമന്റെയും അംബുജത്തിന്റേയും മകനാണ് ജയചന്ദ്രൻ.പത്മജ എന്ന സഹോദരി കൂടിയുണ്ട്. മൃതദേഹം പറവൂർ തോന്ന്യക്കാവ് ശ്മശാനത്തിൽ സംസ്കരിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com