കേന്ദ്ര ബജറ്റിന്റെ പൊരുളറിയാൻ മനോരമ ബജറ്റ് പ്രഭാഷണം 8ന്
Mail This Article
×
കൊച്ചി ∙ ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് നിർദേശങ്ങൾ സംബന്ധിച്ച് ഉയർന്നുവന്നിട്ടുള്ള അഭിപ്രായ വൈവിധ്യത്തിനിടയിൽ നിന്ന് യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ മലയാള മനോരമ വേദിയൊരുക്കുന്നു: പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്‌ഞനായ ഡോ. സുർജിത് എസ്. ഭല്ലയുടെ ബജറ്റ് പ്രഭാഷണം തിങ്കളാഴ്‌ച വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ. മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപതാമത്തേതാണിത്. ബജറ്റ് നിർദേശങ്ങൾ കേരളത്തെ എങ്ങനെ ബാധിക്കുമെന്ന നിരീക്ഷണങ്ങളും പ്രഭാഷണത്തിലുണ്ടാവും.
ന്യൂയോർക്ക് ആസ്‌ഥാനമായുള്ള ഒബ്‌സർവേറ്ററി ഗ്രൂപ്പ് എന്ന നയ ഉപദേശക സമിതി അംഗവും പതിനഞ്ചാം ഫിനാൻസ് കമ്മിഷന്റെ സാമ്പത്തിക ഉപദേഷ്‌ടാവുമാണു സുർജിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ അംഗവുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.