കേരളത്തിന് എയിംസുമില്ല, പ്രളയാശ്വാസവുമില്ല
Mail This Article
എയിംസ് മുതൽ പ്രളയാനന്തര പുനർനിർമാണം വരെ വിവിധ മേഖലകളിൽ കേരളത്തിനു നിരാശ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വായ്പപരിധി ഉയർത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കേന്ദ്രാവിഷ്കൃത സഹായത്തിനും റെയിൽവേ വികസന പദ്ധതികൾക്കുമപ്പുറം കേരളത്തിനുള്ള ബജറ്റ് വകയിരുത്തലുകൾ ഇങ്ങനെ:
∙ റബർ ബോർഡ്– 170 കോടി (കഴിഞ്ഞ ബജറ്റിൽ നിന്ന് 2 കോടിയുടെ കുറവ്)
∙ സുഗന്ധവിള ഗവേഷണകേന്ദ്രം - 100 കോടി (വർധന 9.07 കോടി)
∙ തേയില ബോർഡ് - 150 കോടി (കുറവ് 10 കോടി)
∙ കോഫി ബോർഡ് - 200 കോടി (വർധന 25 കോടി)
∙ കയർ ബോർഡ് – 4 കോടി (വർധന 1 കോടി)
∙ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി – 761 കോടി
∙ കൊച്ചിൻ പോർട്ട് ട്രസ്റ്റ് – 46.71 കോടി
∙ കൊച്ചിൻ ഷിപ്്‌യാർഡ് – 660 കോടി
∙ തിരുവനന്തപുരം ഐഐഎസ്ടി – 80 കോടി
∙ ഐഎസ്ആർഒ, തിരുവനന്തപുരം – 379 കോടി
∙ കശുവണ്ടി ബോർഡ് - 1 കോടി
∙ സമുദ്രോൽപന്ന കയറ്റുമതി ബോർഡ് - 90 കോടി
∙ ഫിഷറീസ് ബോർഡ് - 249.61 കോടി
∙കൊച്ചിയടക്കമുള്ള 100 സ്മാർട് സിറ്റി പദ്ധതിക്ക് തുക വർധിപ്പിച്ചു.
∙ കാസർകോട്ടെ കേന്ദ്ര സർവകലാശാലയ്ക്കുള്ള വിഹിതത്തിൽ വർധന.
∙ കാർഷിക സർവകലാശാലകൾക്കാകെ അനുവദിച്ച തുകയുടെ വിഹിതം.
∙ കശുവണ്ടി എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന് ടോക്കൺ തുക.
∙ രാജ്യത്തെ ജില്ലാ ആശുപത്രികളും മെഡിക്കൽ കോളജുകളാക്കാനും നിലവിലുള്ള മെഡിക്കൽ കോളജുകളിലെ പിജി സീറ്റ് വർധനയ്ക്കും സാമ്പത്തിക സഹായം.
∙ പകർച്ചവ്യാധി പ്രതിരോധത്തിന് രാജ്യമെങ്ങും ലബോറട്ടറികൾ സജ്ജമാക്കാൻ– 80 കോടി
∙ പുതിയ 5 ഐഐടികളുടെ പദ്ധതിയിൽ പാലക്കാട് ഐഐടിയും നിലനിർത്തി. തുക കഴിഞ്ഞ ബജറ്റിലേതു തന്നെ.
∙ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ടിന്റെ അടക്കം കടമെഴുതി തള്ളുന്നതിനു ടോക്കൺ തുക വച്ചു.
നികുതി വിഹിതത്തിൽ വർധന 1190.16 കോടി
കേരളത്തിനു നടപ്പു സാമ്പത്തിക വർഷം നികുതി വിഹിതത്തിൽ 1190.16 കോടി രൂപ അധികമായി ലഭിക്കും. 2019–20 വർഷം 20,228.33 കോടി രൂപയാണ് നികുതി വിഹിതമായി അനുവദിച്ചിരിക്കുന്നത്. മുൻവർഷം ഇതു 19,038.17 കോടി രൂപയായിരുന്നു. ആകെ നികുതിയുടെ 2.5 %. ഉത്തർപ്രദേശിനാണ് ഏറ്റവുമുയർന്ന നികുതി വിഹിതം – 17.96 %. കോർപറേഷൻ നികുതി ഇനത്തിൽ 6892.17 കോടി രൂപയും വരുമാന നികുതി ഇനത്തിൽ 5268.67 കോടി രൂപയും ഇക്കുറി ലഭിക്കും. കേന്ദ്ര ജിഎസ്ടിയിൽ നിന്ന് 5508.49 കോടി രൂപയും കസ്റ്റംസ് തീരുവയായി 1456.10 കോടി രൂപയും കേന്ദ്ര എക്സൈസ് നികുതി ഇനത്തിൽ 1103.08 കോടി രൂപയും ലഭിക്കും.