ADVERTISEMENT

കോട്ടയം ∙ മലയാളത്തിലെ ആദ്യ സമ്പൂർണ വാർത്താ, വിനോദ മൊബൈൽ ആപ് ‘മനോരമമാക്സ്’ ഇനി മലയാളികൾക്കു സ്വന്തം. ലോകത്ത് എവിടെയായാലും വാർത്തയും വിനോദ പരിപാടികളും സിനിമയും കാണാനുള്ള സൗകര്യമാണ് ഇതോടെ ലഭ്യമായത്. മൊബൈൽ ആപ്ലിക്കേഷൻ മലയാള  മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു  ഉദ്ഘാടനം ചെയ്തു. മനോരമ കോട്ടയം ഓഫിസിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, എംഎംടിവി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പി.ആർ. സതീഷ്, ഡിജിറ്റൽ ജനറൽ മാനേജർ സത്യജിത് ദിവാകരൻ നായർ എന്നിവർ പ്രസംഗിച്ചു.

മനോരമ ന്യൂസ് ചാനൽ വാർത്തകളും പരിപാടികളും മഴവിൽ മനോരമയിലെ സീരിയലുകളും റിയാലിറ്റി ഷോകളും ചാനലിൽ വരുന്ന അതേ സമയത്തു തന്നെ സൗജന്യമായി ‘മനോരമമാക്സിൽ’ കാണാം. മനോരമ ന്യൂസ് ചാനലിലെ വാർത്ത തൽസമയവും പിന്നീടും കാണാം. ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ വാർത്ത നൽകുന്ന ‘സ്പീഡ് ന്യൂസ്’, മനോരമമാക്സിന്റെ സവിശേഷതയാണ്. മനോരമ ന്യൂസിലെ ജനപ്രിയ പ്രതിവാര പരിപാടികളായ നേരേ ചൊവ്വേ, പറയാതെ വയ്യ, ക്രൈംസ്റ്റോറി എന്നിവയോടൊപ്പം ദിവസവുമുള്ള കൗണ്ടർ പോയിന്റ്, കുറ്റപത്രം, തിരുവാ എതിർവാ എന്നിവയും മനോരമമാക്സിൽ എപ്പോഴും കാണാം. 

article

പ്രീമിയം അംഗത്വമെടുക്കുന്നവരെ കാത്തിരിക്കുന്നതു മലയാള സിനിമകളുടെ വൻശേഖരമാണ്. എല്ലാ മാസവും ഹിറ്റ് സിനിമകൾ ടിവിയിൽ വരുന്നതിനു മുൻപേ കാണാം. വിനോദ പരിപാടികളും ടിവിയിൽ സംപ്രേഷണം ചെയ്യുന്നതിനു മുൻപേ തന്നെ ഇവരിലേക്കെത്തും. മനോരമമാക്സ് ആപ്പിനുവേണ്ടി മാത്രം തയാറാക്കുന്ന ഹിറ്റ് പ്രോഗ്രാമുകളായ ‘മാക്സ് ഒറിജിനൽസ്’, പ്രീമിയം അംഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കാണാം. ഇതിനായി ഒരുവർഷം മുടക്കേണ്ടത് 499 രൂപ മാത്രം.

ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ എന്നിവയിൽനിന്നു മനോരമമാക്സ് ഡൗൺലോഡ് ചെയ്യാം. കംപ്യൂട്ടറിൽ കാണാൻ:: www.manoramamax.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com