ADVERTISEMENT

ശബരിമല ∙ പുതുവർഷത്തിൽ ശബരിമലയ്ക്കു പ്രതീക്ഷകളുമായി മാസ്റ്റർ പ്ലാനിൽ 28 കോടി രൂപയുടെ 6 പുതിയ പദ്ധതികൾ. ഇതിനു പുറമേ മുൻവർഷങ്ങളിൽ തയാറാക്കിയ 63.10 കോടിയുടെ 18 പദ്ധതികളും അടുത്ത ഒരുവർഷത്തിനുള്ളിൽ നടപ്പാക്കാനാണ് ആലോചന.  

സന്നിധാനം

∙ തിരുമുറ്റം വികസനം (10 കോടി)

∙ തന്ത്രി, മേൽശാന്തി മഠങ്ങളുടെ നിർമാണം (3 കോടി)

∙ നിലയ്ക്കൽ ബസ് പാർക്കിങ് യാഡ് നിർമാണം (3 കോടി)

∙ കുന്നാർ തടയണയുടെ ഉയരം കൂട്ടൽ (6 കോടി)

∙ അന്നദാന മണ്ഡപം, ദർശന കോംപ്ലക്സ് എന്നിവയിൽ സുരക്ഷാ സജ്ജീകരണം  (4 കോടി)

മുൻവർഷങ്ങളിൽ മാസ്റ്റർ പ്ലാൻ കമ്മിറ്റി അനുമതി നൽകിയെങ്കിലും ടെൻഡർ നടപടികൾ ആരംഭിക്കാത്ത 18 പദ്ധതികളും അടിയന്തരമായി തുടങ്ങാനാണ് ആലോചന. 

നിലയ്ക്കൽ

∙ ശുദ്ധജല വിതരണ പദ്ധതി വിപുലീകരണം (2.5 കോടി)

∙ മാലിന്യ സംസ്കരണശാല  (2.5 കോടി)

∙ ഖരമാലിന്യ സംസ്കരണ പദ്ധതി (1.5 കോടി)

∙ പാർക്കിങ് മേഖലയിൽ മരം നട്ടുപിടിപ്പിക്കൽ (10 ലക്ഷം)

പമ്പ

∙ പമ്പാനദിയിലെ മലിനീകരണം തടയൽ (2 കോടി), 

∙ വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കൽ (15 ലക്ഷം)

∙ പമ്പ, കക്കി നദികൾക്ക് സംരക്ഷണമായി ജൈവവേലി നിർമാണം (35 ലക്ഷം)

∙ പിൽഗ്രിം സെന്റർ നിർമാണം (1 കോടി)

സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ 25 കോടിയുടെ 5 പദ്ധതികൾ ലക്ഷ്യമിട്ടതിൽ പാണ്ടിത്താവളത്തിലെ പുതിയ ശുദ്ധജല സംഭരണിയുടെ പണി മാത്രമാണ് പൂർത്തിയായത്. നിലയ്ക്കൽ ശുചിമുറി (5 കോടി ), പമ്പാനദിയുടെ തീരം മനോഹരമാക്കൽ (3 കോടി) തുടങ്ങിയ പദ്ധതികൾ അവസാനഘട്ടത്തിലാണ്. അതിൽ ലക്ഷ്യമിട്ടിരുന്ന മറ്റു പദ്ധതികൾ :– പമ്പാ നദയിൽ ഞുണങ്ങാറിനു താഴെ തടയണ നിർമിച്ച് അയ്യപ്പന്മാരുടെ പുണ്യ സ്നാനത്തിനു വെള്ളം ക്രമീകരിക്കൽ ( 7 കോടി), സന്നിധാനത്ത് പ്രതിദിനം 5 ടൺ മാലിന്യം സംസ്കരിക്കുന്ന ബയോഗ്യസ് പ്ലാന്റ് (4 കോടി ) എന്നിവ ഇനിയും നടപ്പാക്കാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com