ADVERTISEMENT

കൊല്ലം ∙ തിരു-കൊച്ചി മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സി.കേശവന്റെ 130-ാം ജന്മദിനം ഇന്ന്. സിംഹള സിംഹം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം 1891 മേയ് 23 നു കൊല്ലം ജില്ലയിലെ മയ്യനാട് തട്ടാന്റെകിഴക്കതിൽ കുഞ്ചേൻ-ചക്കി ദമ്പതികളുടെ മകനായി പിറന്നു.  

1925ൽ നിയമബിരുദം പൂർത്തിയാക്കി കൊല്ലത്ത് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ മദ്യവർജന പ്രക്ഷോഭത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1935 മേയ് 13നു കോഴഞ്ചേരിയിൽ സി.കേശവൻ നടത്തിയ പ്രസംഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്.

2 വർഷത്തെ ജയിൽവാസമാണ് പ്രസംഗത്തിന്റെ പേരിൽ  അനുഭവിക്കേണ്ടി വന്നത്. ജയിൽ മോചിതനായ ശേഷം 1937 ഒക്ടോബർ 3 ന് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനിയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന മലയാള മനോരമ പത്രാധിപർ കെ.സി.മാമ്മൻ മാപ്പിള സി.കേശവനെ വിശേഷിപ്പിച്ചതു ‘ കിരീടം വയ്ക്കാത്ത രാജാവ്’ എന്നായിരുന്നു. 1969 ജൂലൈ 7നു 78 ാമത്തെ വയസ്സിലായിരുന്നു സി.കേശവന്റെ അന്ത്യം. 

അധഃസ്ഥിത-പിന്നാക്ക സമുദായങ്ങൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അവകാശങ്ങൾ സി.കേശവന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ കൂടി ഫലമായിരുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 

English summary: 130th Birthday of C.Kesavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com