ADVERTISEMENT

കോഴിക്കോട്∙ ഇന്നു നിർമാണോദ്ഘാടനം നടക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പൂർത്തിയാകുന്നതോടെ വയനാട് യാത്രയിലെ പ്രധാന കുരുക്കായ താമരശ്ശേരി ചുരം ഒഴിവാക്കാം. 

12 കിലോമീറ്റർ ചുരത്തിലെ 9 ഹെയർപിൻ വളവുകളിൽ വാഹനങ്ങൾ കുരുങ്ങുന്നതു മൂലം ഗതാഗതക്കുരുക്ക് പതിവാണ്. മഴക്കാലത്തെ മണ്ണിടിച്ചിലും പ്രതിസന്ധിയായിരുന്നു. ഇവ പരിഹരിക്കപ്പെടും. 30 വർഷങ്ങൾക്കപ്പുറത്ത് യാഥാർഥ്യമാവുമെന്നു പ്രതീക്ഷിക്കുന്ന നിർദിഷ്ട കൊച്ചി–ബെംഗളൂരു ചരക്കുപാതയുടെ ഭാഗമായി ഈ പാത മാറും.

തുരങ്കപാതയായതിനാൽ വനമേഖല നശിപ്പിക്കപ്പെടില്ല. 7.82 കിലോമീറ്റർ ദൂരം വരുന്ന ബദൽപാതയിൽ സ്വർഗംകുന്നു മുതൽ കള്ളാടി വരെ 6.9 കിലോമീറ്റർ തുരങ്കപാതയാകും.

വഴി ഇങ്ങനെ

∙ കോഴിക്കോട്ടുനിന്ന് കുന്നമംഗലം, എൻഐടി, അഗസ്ത്യൻമുഴി, തിരുവമ്പാടി, പുല്ലൂരാംപാറ വഴി ആനക്കാംപൊയിലിൽ എത്താം.

∙ നിലമ്പൂരിൽനിന്നുള്ള മലയോര ഹൈവേയിലൂടെ കക്കാടംപൊയിൽ, കൂടരഞ്ഞി, പുല്ലൂരാംപാറ വഴി ആനക്കാംപൊയിൽ എത്താം.

∙ കൊയിലാണ്ടി ഭാഗത്തുനിന്നുള്ളവർ‍ക്കു താമരശ്ശേരി ചുങ്കം, കോടഞ്ചേരി വഴി ആനക്കാംപൊയിൽ എത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com