ADVERTISEMENT

തിരുവനന്തപുരം ∙ പാമ്പുകളെ അടുത്തറിയാൻ മൊബൈൽ ആപ്ലിക്കേഷനുമായി ഗവേഷകരുടെ സംഘം. കേരളത്തിലെ 114 ഇനം പാമ്പുകളുടെ വിശദമായ വിവരങ്ങളും ഉയർന്ന നിലവാരമുള്ള ചിത്രങ്ങളുമാണ് ‘സ്നേക്ക് ഹബ്‌’ എന്ന ആപ്പിന്റെ മുഖ്യ ആകർഷണം.

പൂജപ്പുരയിലെ ശ്രീചിത്ര തിരുനാൾ ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ ഇന്ദ്രിയം ബയോളജിക്സ് എന്ന സ്റ്റാർട്ടപ്പാണ് ആപ് വികസിപ്പിച്ചത്. ഡോ.ദിലീപ് കുമാർ, ഡോ.അനശ്വര കൃഷ്ണൻ, വിവേക് ശർമ, സി.പി അർജുൻ, അമോൽ ലോപ്പസ് തുടങ്ങിയവരുടെ സംഘമാണു വിവരശേഖരണം നടത്തിയത്.

പാമ്പുകളുടെ സവിശേഷതകൾ, പാരിസ്ഥിതിക വിവരങ്ങൾ, തിരിച്ചറിയൽ സൂചികകൾ, പാമ്പുകടിയേറ്റാലുള്ള പ്രഥമ ശുശ്രൂഷ, സംരക്ഷണം, ചികിത്സ നൽകുന്ന ആശുപത്രികൾ, പാമ്പുകളെ പിടിക്കുന്നവരുടെ വിശദാംശങ്ങൾ എന്നിവയും ആപ്പിലുണ്ട്.

114 ഇനം പാമ്പുകളിൽ 39 എണ്ണം വിഷമുള്ളതും 75 എണ്ണം വിഷം ഇല്ലാത്തവയുമാണ്. 17 എണ്ണത്തിനു മാരകമായ വിഷമുണ്ട്. ഏഴെണ്ണത്തിനു വിഷമുണ്ടെങ്കിലും മാരകമല്ല. 15 എണ്ണത്തിനു നേരിയ വിഷം മാത്രമാണുള്ളതെന്നും ഡോ. ദിലീപ്കുമാർ പറയുന്നു. 'Snake Hub' എന്ന ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന‌ു ഡൗൺലോഡ് ചെയ്യാം. പാമ്പിന്റെ ചിത്രം ഫോണിലെടുത്താൽ നിർമിതബുദ്ധി ഉപയോഗിച്ചു തിരിച്ചറിയുന്നതിനുള്ള സംവിധാനം ആപ്പിന്റെ രണ്ടാം ഘട്ടത്തിലുണ്ടാകും. 

Content Highlights: Snake Hub mobile app

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com