21 നദിക്ക് പേരിടാം, ആശയം നൽകാം
Mail This Article
×
തിരുവനന്തപുരം ∙ കേരളത്തിലെ മലിനമായ 21 നദികൾക്ക് പുതുജീവൻ നൽകാൻ ജല വിഭവ വകുപ്പിന്റെ സ്പെഷൽ പർപസ് വെഹിക്കിൾ ആയ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ(കിഡ്ക്) പദ്ധതിക്ക് രൂപം നൽകി. മുപ്പതോളം എൻജിനീയറിങ് കോളജുകളിലെ വിദ്യാർഥികളെയും അധ്യാപകരെയും ഉൾപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ മേൽനോട്ടത്തിലാണ് ഇത്.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശ പ്രകാരമാണിത്. നദി പുനരുജ്ജീവന യജ്ഞത്തിൽ ജനങ്ങൾക്കും പങ്കാളിയാകാം. ഇതിനായി പേരുകളും ആശയങ്ങളും അയയ്ക്കാമെന്ന് കിഡ്സ് എംഡി എൻ. പ്രശാന്ത് അറിയിച്ചു.
യുവതലമുറയെ ആകർഷിക്കുന്ന പേരാണ് വേണ്ടത്. ഇ–മെയിൽ: ngt.kiidc@gmail.com
Content Highlights: River rejuvenation Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.