ADVERTISEMENT

പോത്താനിക്കാട്∙ 17 വർഷം മുൻപ് ഒളിവിൽ പോയ പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ണപ്പുറം മുള്ളൻകുത്തി വെളുത്തേടത്ത് അനീഷ് (39) ആണു പൊലീസ് പിടിയിലായത്. 2003ലുണ്ടായ കേസിൽ ജാമ്യമെടുത്ത ഇയാൾ ഒളിവിൽ പോകുകയായിരുന്നു. 

മൂന്ന് പ്രതികളുള്ള കേസിൽ ഒന്നാം പ്രതിയെ 10 വർഷം തടവിനു ശിക്ഷിച്ചിരുന്നു. മറ്റൊരു പ്രതിയുടെ കേസ് നടക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞിരുന്ന അനീഷ് കൊച്ചിയിലെത്തി സിനിമാ മേഖലയുമായി ബന്ധപ്പെട്ടു ജോലി ചെയ്യവേയാണ് ഇൻസ്പെക്ടർ നോബിൾ മാനുവലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

English Summary: Rape accused arrested after 17 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com