ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു
Mail This Article
×
ചെന്നൈ ∙ സിനിമയുടെ സൗന്ദര്യത്തെ പശ്ചാത്തല സംഗീതംകൊണ്ടു തൊട്ടുണർത്തിയ പ്രതിഭ ഐസക് തോമസ് കൊട്ടുകാപ്പള്ളി (72) അന്തരിച്ചു. സംസ്കാരം പിന്നീട്.
മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം സലിം അഹമ്മദ് സംവിധാനം ചെയ്ത ‘ആദാമിന്റെ മകൻ അബു ’എന്ന ചിത്രത്തിലൂടെ 2010ൽ സ്വന്തമാക്കി. 4 തവണ പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാർഡും നേടി.
മൂവാറ്റുപുഴ മുൻ എംപി പരേതനായ ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ്. ഭാര്യ: മൂവാറ്റുപുഴ തോട്ടം കുടുംബാംഗം ചിത്ര.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.