ADVERTISEMENT

2016ൽ  5000 വോട്ടിൽ താഴെ ഭൂരിപക്ഷത്തിന് വിധിയെഴുതിയ  മണ്ഡലങ്ങൾ പിടിക്കാൻ മുന്നണികളുടെ ആക്‌ഷൻ പ്ലാൻ

തിരുവനന്തപുരം ∙ 2016ലെ തിരഞ്ഞെടുപ്പിൽ 5000ൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ മറിഞ്ഞ‍ 29 മണ്ഡലങ്ങൾ പിടിച്ചെടുക്കാനും സംരക്ഷിക്കാനും ആക്‌ഷൻ പ്ലാൻ തയാറാക്കുകയാണു മുന്നണികൾ.

ഈ മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയം മുതൽ പ്രചാരണം വരെ ഏറെ വീറുറ്റതാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുടന്തിയ മണ്ഡലങ്ങളിൽ നിന്നു തുടങ്ങണം ചികിത്സയെന്നാണു മുന്നണികളുടെ തീരുമാനം. മികച്ച സ്ഥാനാർഥിയെ കണ്ടെത്തുന്നതു മുതൽ പരാമവധി വോട്ടർമാരെ ചേർക്കൽ വരെയുള്ള ജോലികളിൽ ജാഗ്രത പുലർത്തുകയാണു നേതാക്കൾ. എൽഡിഎഫിൽ ചേർന്ന കേരള കോൺഗ്രസ് (എം) വിജയിച്ച 2 മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നിൽക്കുന്ന എൻസിപിയുടെ ഒരു സീറ്റും ഇതിൽ ഉൾപ്പെടും.ഏറ്റവും കുറവു ഭൂരിപക്ഷം വടക്കാഞ്ചേരി മണ്ഡലത്തിൽ അനിൽ അക്കരയ്ക്കായിരുന്നു. സിപിഎമ്മിലെ മേരി തോമസിനെ 43 വോട്ടിനാണ് തോൽപിച്ചത്. 2016 ൽ മഞ്ചേശ്വരത്ത് 89 വോട്ടിന് ബിജെപിയിലെ കെ.സുരേന്ദ്രൻ മുസ്‌ലിം ലീഗിലെ പി.ബി. അബ്ദുൽ റസാഖിനോടു പരാജയപ്പെട്ടു.

 

1000 ൽ താഴെ ഭൂരിപക്ഷം

 എൽഡിഎഫ്: 3 സീറ്റ്

 യുഡിഎഫ്: 3 സീറ്റ്

 

 വടക്കാഞ്ചേരി

അനിൽ അക്കര (കോൺ.)

ഭൂരിപക്ഷം: 43

പുതിയ വോട്ടർമാർ: 10,893

 

 മഞ്ചേശ്വരം

പി.ബി. അബ്ദുൽ റസാഖ് (ലീഗ്)

ഭൂരിപക്ഷം: 89

പുതിയ വോട്ടർമാർ: 8965

 

 പീരുമേട്

ഇ.എസ്. ബിജിമോൾ (സിപിഐ)

ഭൂരിപക്ഷം: 314

വോട്ടർമാർ കുറഞ്ഞു: 4,285

 

 കൊടുവള്ളി

കാരാട്ട് റസാഖ് (സിപിഎം സ്വത.)

ഭൂരിപക്ഷം: 573

പുതിയ വോട്ടർമാർ: 8,474

 

 പെരിന്തൽമണ്ണ

മഞ്ഞളാംകുഴി അലി (ലീഗ്)

ഭൂരിപക്ഷം: 579

പുതിയ വോട്ടർമാർ: 14,401

 

 കാട്ടാക്കട

ഐ.ബി. സതീഷ് (സിപിഎം)

ഭൂരിപക്ഷം: 849

പുതിയ വോട്ടർമാർ: 4,107

 

ഭൂരിപക്ഷം 2000 – 3000

 എൽഡിഎഫ്: 3 സീറ്റ്

 യുഡിഎഫ്: 3 സീറ്റ്

 

 അഴീക്കോട്

കെ.എം. ഷാജി (ലീഗ്)

ഭൂരിപക്ഷം: 2,287

പുതിയ വോട്ടർമാർ: 3,205

 

 വർക്കല

വി.ജോയി (സിപിഎം)

ഭൂരിപക്ഷം: 2,386

പുതിയ വോട്ടർമാർ: 4,696

 

 കോവളം

എം. വിൻസന്റ് (കോൺ.)

ഭൂരിപക്ഷം: 2,615

പുതിയ വോട്ടർമാർ: 7,592

 

 കുന്നത്തുനാട്

വി.പി. സജീന്ദ്രൻ (കോൺ.)

ഭൂരിപക്ഷം: 2,679

പുതിയ വോട്ടർമാർ: 9,306

 

 ഇരിങ്ങാലക്കുട

കെ.യു. അരുണൻ (സിപിഎം)

ഭൂരിപക്ഷം: 2,711

പുതിയ വോട്ടർമാർ: 1,219

 

 പാലാ (ഉപതിരഞ്ഞെടുപ്പ്, 2019)

 

മാണി സി.കാപ്പൻ (എൻസിപി)

ഭൂരിപക്ഷം: 2,943

പുതിയ വോട്ടർമാർ: 1,928

(2016ലെ തിരഞ്ഞെടുപ്പിൽ കെ. എം. മാണിയുടെ ഭൂരിപക്ഷം: 4,703)

 

 

ഭൂരിപക്ഷം 3000 – 4000

 എൽഡിഎഫ്: 3

 കേരള കോൺ. (എം): 1

 

 തിരുവമ്പാടി

ജോർജ് എം.തോമസ് (സിപിഎം)

ഭൂരിപക്ഷം: 3,008

പുതിയ വോട്ടർമാർ: 5,250

 

 നെടുമങ്ങാട്

സി. ദിവാകരൻ (സിപിഐ)

ഭൂരിപക്ഷം: 3,621

പുതിയ വോട്ടർമാർ: 969

 

 ഉദുമ

കെ. കുഞ്ഞിരാമൻ (സിപിഎം)

ഭൂരിപക്ഷം: 3,832

പുതിയ വോട്ടർമാർ: 8,734

 

 കാഞ്ഞിരപ്പള്ളി

എൻ.ജയരാജ് (കേരള കോൺ.എം)

ഭൂരിപക്ഷം: 3,890

പുതിയ വോട്ടർമാർ: 5,475

 

ഭൂരിപക്ഷം 4000 – 5000

  എൽഡിഎഫ്: 5

 

 പേരാമ്പ്ര

ടി.പി. രാമകൃഷ്ണൻ (സിപിഎം)

ഭൂരിപക്ഷം: 4,101

പുതിയ വോട്ടർമാർ: 12,871

 

 തൃപ്പൂണിത്തുറ

എം. സ്വരാജ് (സിപിഎം)

ഭൂരിപക്ഷം: 4,467

പുതിയ വോട്ടർമാർ: 4,115

 

 നാദാപുരം

ഇ.കെ. വിജയൻ (സിപിഐ)

ഭൂരിപക്ഷം: 4,759

പുതിയ വോട്ടർമാർ: 7,315

 

 കുട്ടനാട്

തോമസ് ചാണ്ടി (എൻസിപി)

ഭൂരിപക്ഷം: 4,891

പുതിയ വോട്ടർമാർ: 85

 

 താനൂർ

വി. അബ്ദുറഹ്മാൻ

(സിപിഎം സ്വത.)

ഭൂരിപക്ഷം: 4,918

പുതിയ വോട്ടർമാർ: 8,215

ഭൂരിപക്ഷം 1000 – 2000

 എൽഡിഎഫ്: 5

 യുഡിഎഫ്: 2

 കേരള കോൺ. (എം): 1

 

 കൊച്ചി

കെ.ജെ. മാക്സി (സിപിഎം)

ഭൂരിപക്ഷം: 1,086

പുതിയ വോട്ടർമാർ: 6,014

 

 ഉടുമ്പൻചോല

എം.എം. മണി (സിപിഎം)

ഭൂരിപക്ഷം: 1,109

വോട്ടർമാർ കുറഞ്ഞു: 2,218

 

 കണ്ണൂർ

രാമചന്ദ്രൻ കടന്നപ്പള്ളി 

(കോൺ.എസ്)

ഭൂരിപക്ഷം: 1,196

പുതിയ വോട്ടർമാർ: 5,881

 

 മാനന്തവാടി

ഒ.ആർ. കേളു (സിപിഎം)

ഭൂരിപക്ഷം: 1,307

പുതിയ വോട്ടർമാർ: 3,651

 

  മങ്കട

ടി.എ. അഹമ്മദ് കബീർ (ലീഗ്)

ഭൂരിപക്ഷം: 1,508

പുതിയ വോട്ടർമാർ: 17,943

 

 കുറ്റ്യാടി

പാറയ്ക്കൽ അബ്ദുല്ല (ലീഗ്)

ഭൂരിപക്ഷം: 1,157

പുതിയ വോട്ടർമാർ: 11,566

 

 കരുനാഗപ്പള്ളി

ആർ. രാമചന്ദ്രൻ (സിപിഐ)

ഭൂരിപക്ഷം: 1,759

പുതിയ വോട്ടർമാർ: 3,236

 

 ചങ്ങനാശേരി

സി.എഫ്. തോമസ് 

(കേരള. കോൺ.എം)

ഭൂരിപക്ഷം: 1,849

പുതിയ വോട്ടർമാർ: 1,554

 

English Summary: Action plan to win in 29 seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com