റഫീക്ക് അഹമ്മദിന്റെ മാതാവ് വോട്ട് ചെയ്തു; 20 വർഷത്തിനു ശേഷം, 99–ാം വയസ്സിൽ
Mail This Article
കുന്നംകുളം ∙ അക്കിക്കാവ് മുല്ലയ്ക്കൽ വീട്ടിൽ തിത്തായിക്കുട്ടി 20 വർഷത്തിനു ശേഷം ഇന്നലെ വീണ്ടും വോട്ടു ചെയ്തു– 99–ാം വയസ്സിൽ.
സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കയ്യിൽ പുരട്ടിയ മഷി മക്കൾ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്, വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥൻ സെയ്ത് ഹാരിസ് എന്നിവരെ കാണിക്കുമ്പോൾ അവരുടെ മനസ്സിൽ ഓർമകൾ മിന്നി.
ശാരീരിക അവശതകൾ കാരണം പോളിങ് ബൂത്തിൽ പോകാൻ സാധിക്കാതെ 20 വർഷമായി വോട്ട് ചെയ്യാറില്ല.
ഇത്തവണ തപാൽ വോട്ടിനു സൗകര്യം ഒരുക്കിയതാണു തുണയായത്. വോട്ടു ചെയ്യാൻ അവസരം ലഭിക്കുമെന്നറിഞ്ഞപ്പോൾ തന്നെ ഇവർ ആവേശത്തിലായിരുന്നു.
രാവിലെ പത്തരയോടെ എത്താമെന്ന് പോളിങ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നെങ്കിലും 3 മണിക്കൂറോളം വൈകി.
ഉമ്മയ്ക്ക് വോട്ട് ചെയ്യാൻ സൗകര്യം ലഭിച്ചതിൽ റഫീക്ക് അഹമ്മദും സന്തോഷം പ്രകടിപ്പിച്ചു.