ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ വേണ്ടത്ര കോവിഡ് വാക്സീൻ അനുവദിക്കാത്തതിനാൽ സംസ്ഥാനം കടുത്ത പ്രതിസന്ധിയിൽ. 50 ലക്ഷം ഡോസ് ഉടൻ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇന്നലെ എത്തിയതു 2 ലക്ഷം മാത്രം. ഇതുകൂടാതെ സംഭരണ കേന്ദ്രങ്ങളിലുള്ളതു 4 ലക്ഷം ഡോസ്. ഇന്നലെയെത്തിയ 2 ലക്ഷം ഡോസിൽ 30,000 തിരുവനന്തപുരം ജില്ലയ്ക്കും 10,000 വീതം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്കും ലഭിച്ചു. വാക്സീൻ ക്ഷാമം കാരണം തിരുവനന്തപുരം ജില്ലയിലെ 188 ക്യാംപുകളിൽ 24 എണ്ണം മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്.

സംസ്ഥാനത്തെ 3.65 കോടി ജനങ്ങളിൽ 13.39 % മാത്രമേ ഇതുവരെ വാക്സീൻ സ്വീകരിച്ചിട്ടുള്ളൂ. ആദ്യ ഡോസ് 48.97 ലക്ഷം പേർക്കു ലഭിച്ചു. രണ്ടാം ഡോസും ലഭിച്ചവർ 5.93 ലക്ഷം. ആദ്യ ഡോസ് കുത്തിവച്ച മിക്കവരും രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയം അടുക്കുമ്പോഴാണു വാക്സീൻ ക്ഷാമം.

English Summary: Shortage of covid vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com