കെഎസ്ആർടിസി ബസുകളിൽ പകുതിയും ഓട്ടം നിർത്തുന്നു
Mail This Article
×
കോഴിക്കോട് ∙ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ മൂവായിരത്തോളം ബസുകളിൽ 1530 എണ്ണം ഷെഡിൽ കയറ്റാൻ കെഎസ്ആർടിസി തീരുമാനിച്ചു. യാത്രക്കാർ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതുമാണു കാരണം.
ബസുകൾ നിർത്തിയിടാൻ ഏപ്രിൽ 1 മുതൽ സൗകര്യമൊരുക്കണമെന്നു മാർച്ച് അവസാനയാഴ്ച കോർപറേഷൻ അധികൃതരുടെ നിർദേശമുണ്ടായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പായതിനാൽ എല്ലാ ബസുകളും റോഡിലിറക്കാനായിരുന്നു സർക്കാർ നിർദേശം. ഏപ്രിൽ 6നു തിരഞ്ഞെടുപ്പു കഴിഞ്ഞ് 8നു ചേർന്ന യോഗത്തിലാണ് അധികമുള്ള ബസുകൾ നിർത്തിയിടാൻ തീരുമാനിച്ചത്.
കോവിഡ് ലോക്ഡൗണിനു ശേഷം കെഎസ്ആർടിസി സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിച്ചിരുന്നില്ല. അതുമൂലമുള്ള യാത്രാദുരിതം രൂക്ഷമാകുന്നതിനിടെയാണു നിലവിലെ സർവീസുകളും വെട്ടിക്കുറയ്ക്കുന്നത്.
Content Highlights: KSRTC to reduce services
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.