ADVERTISEMENT

കൊല്ലം/തൃശൂർ ∙ സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടൻ ആദിത്യൻ ജയനെതിരെ ചവറ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബർ സെല്ലിലും ഭാര്യയും നടിയുമായ അമ്പിളി ദേവി നൽകിയ പരാതിയെ തുടർന്നാണു നടപടി. 

അതിനിടെ, കൈഞരമ്പ് മുറിച്ച നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു. വാർഡിലേക്കു മാറ്റിയതിനു പിന്നാലെ പൊലീസ് മൊഴിയെടുത്തു. ആത്മഹത്യാശ്രമത്തിനു കേസെടുക്കുമെന്നു സൂചന ഉണ്ടായിരുന്നെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. കുടുംബപ്രശ്നങ്ങളെ തുടർന്നു ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നെന്നു നടൻ മൊഴി നൽകിയതായി സൂചനയുണ്ട്..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com