ബർഖ ദത്തിന് മീഡിയ അക്കാദമി പുരസ്കാരം
Mail This Article
തിരുവനന്തപുരം ∙ കേരള മീഡിയ അക്കാദമിയുടെ ദേശീയ മാധ്യമപ്രതിഭാ പുരസ്കാരം (ഒരു ലക്ഷം രൂപ) ബർഖ ദത്തിന്. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്താൻ 26 പേർക്കു ഫെലോഷിപ് നൽകും.
ഒരു ലക്ഷം രൂപയുടെ ഫെലോഷിപ്: രജി ആർ.നായർ (മാതൃഭൂമി), ദിനേശ് വർമ (ദേശാഭിമാനി).
75,000 രൂപയുടെ ഫെലോഷിപ്: സിബി കാട്ടാമ്പള്ളി (മലയാള മനോരമ), എസ്.രാധാകൃഷ്ണൻ (മാസ്‌കോം), ഡി.പ്രമേഷ് കുമാർ (മാതൃഭൂമി ന്യൂസ്), പി.വി. ജീജോ (ദേശാഭിമാനി), അഖില പ്രേമചന്ദ്രൻ (ഏഷ്യാനെറ്റ് ന്യൂസ്), എൻ.ടി. പ്രമോദ് (മാധ്യമം), എൻ.കെ. ഭൂപേഷ് (സ്വതന്ത്ര മാധ്യമപ്രവർത്തകൻ), ടി.എസ്. നൗഫിയ (സ്വതന്ത്ര മാധ്യമപ്രവർത്തക).
10,000 രൂപയുടെ ഫെലോഷിപ്: ബി.ബിജീഷ്, പ്രവീൺദാസ് (ഇരുവരും മലയാള മനോരമ), സി.എസ്.ഷാലറ്റ് (കേരള കൗമുദി), ലത്തീഫ് കാസിം (ചന്ദ്രിക), സി.സി.നീതു (മെട്രോ വാർത്ത), എം.വി.വസന്ത് (ദീപിക), സി.കാർത്തിക (അധ്യാപിക), എം.അമിയ (ന്യൂ ഇന്ത്യൻ എക്സ്പ്രസ്), അരവിന്ദ് ഗോപിനാഥ് (മലയാളം വാരിക), ടി.കെ.ജോഷി (സുപ്രഭാതം), പി.അസ്‌ലം, വി. സാലിഹ് (ഇരുവരും മാധ്യമം), ഇ.വി.ഷിബു (മംഗളം), എം.ഡി.ശ്യാംരാജ് (സഭാ ടിവി), പി.ബിനോയ് ജോർജ് (ജീവൻ ടിവി), പി.വി.ജോഷില (കൈരളി ടിവി).
Content Highlights: Kerala media academy award