ADVERTISEMENT

തിരുവനന്തപുരം ∙ വിദേശത്തുവച്ച് അസ്ട്രാസെനക വാക്‌സീൻ ആദ്യ ഡോസ് സ്വീകരിച്ചശേഷം സംസ്ഥാനത്ത് എത്തിയവർക്ക് രണ്ടാം ഡോസായി കോവിഷീൽഡ് സ്വീകരിക്കാം. വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി റജിസ്റ്റർ ചെയ്യണം. ആദ്യ ഡോസിന്റെ വിവരങ്ങൾ കോവിൻ സൈറ്റിൽ രേഖപ്പെടുത്തും. തുടർന്നു രണ്ടാം ഡോസിന്റെ വിവരവും രേഖപ്പെടുത്തിയ ശേഷം അന്തിമ സർട്ടിഫിക്കറ്റ് നൽകും. വിദേശ രാജ്യങ്ങളിൽ പോകുന്നവർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് വാക്‌സീൻ 4 – 6 ആഴ്ചയ്ക്കുള്ളിൽ നൽകാനും പ്രത്യേക സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു.

പ്രത്യേക സർട്ടിഫിക്കറ്റിന്

രണ്ടാം ഡോസ് സ്വീകരിച്ച ശേഷം വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നു താൽക്കാലിക സർട്ടിഫിക്കറ്റ് ലഭിക്കും. വിദേശയാത്ര ചെയ്യുന്നവർ https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് VACCINATION CERTIFICATE (GOING ABROAD) എന്ന ടാബ് ക്ലിക്ക് ചെയ്യുക. വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നു ലഭിച്ച സർട്ടിഫിക്കറ്റും മറ്റു വ്യക്തിഗത വിവരങ്ങളും നൽകുക. അപേക്ഷകൾ ജില്ലാ മെഡിക്കൽ ഓഫിസർ (ഡിഎംഒ) പരിശോധിച്ച് അർഹതയുള്ളവർക്കാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. അപേക്ഷ അംഗീകരിച്ചാൽ റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ എസ്എംഎസ് ലഭിക്കും. ഓൺലൈനായി ഡൗൺലോഡ് ചെയ്യാം. അപേക്ഷ നിരസിക്കപ്പെട്ടാൽ കാരണം വ്യക്തമാക്കുന്ന എസ്എംഎസ് ലഭിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തി വീണ്ടും അപേക്ഷിക്കാം.

രണ്ടാം ഡോസിന് മുൻഗണന

മുൻഗണന ലഭിക്കാനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. ഇതിനുള്ള സംവിധാനം ഉടൻ ലഭ്യമാകും. അപേക്ഷിക്കുന്ന സമയത്തു യാത്രാരേഖകൾ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: ദിശ ഹെൽപ്‌ലൈൻ– 1056, 104.

English Summary: Covishield vaccine will use for second dose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com