ഇ–ബുൾജെറ്റിന്റെ റജിസ്ട്രേഷൻ 6 മാസത്തേക്ക് മരവിപ്പിച്ചു
Mail This Article
കണ്ണൂർ∙ ഇ–ബുൾ ജെറ്റ് വ്ലോഗർ സഹോദരങ്ങളുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മരവിപ്പിച്ചു. വാഹനം രൂപമാറ്റം വരുത്തിയതു സംബന്ധിച്ച വിഷയത്തിൽ വാഹന ഉടമയായ എബിൻ വർഗീസ് നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണു എംവിഡിയുടെ നടപടി. 6 മാസത്തേക്കാണ് റജിസ്ട്രേഷൻ റദ്ദാക്കിയതെന്ന് ഇരിട്ടി ജോയിന്റ് ആർടിഒ എ.സി.ഷീബ പറഞ്ഞു.
നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ വാൻ കഴിഞ്ഞ ഓഗസ്റ്റ് 7 ന് ആണ് കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ കസ്റ്റഡിയിലെടുത്തത്. ഇ–ബുൾ ജെറ്റിനെതിരായ കേസിൽ എംവിഡി നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കോടതിയിൽ മോട്ടർ വാഹന വകുപ്പ് കുറ്റപത്രം നൽകിയത്. 1988-ലെ എംവിഡി നിയമവും കേരള മോട്ടർ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഇരിട്ടി ജോയിന്റ് ആർടിഒ അറിയിച്ചു.
English Summary: Motor Vehicle Department suspends E Bull Jet's vehicle registration