ADVERTISEMENT

നേമം (തിരുവനന്തപുരം) ∙ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ മകൾ മൃതദേഹം വീടിന് മുന്നിലെ വഴിയിലിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. മൊട്ടമൂട് കല്ലറയ്ക്കൽ ചാനൽക്കരയിൽ പൊന്നയ്യന്റെ ഭാര്യ അന്നമ്മ(88)യാണ് മരിച്ചത്. മകൾ ലീല (62) അറസ്റ്റിലായി. മുൻപ് ഗൾഫിൽ ജോലി ചെയ്തിരുന്ന ലീല മനോദൗർബല്യത്തിന് ചികിത്സ തേടിയ ആളാണെന്ന് പൊലീസ് പറഞ്ഞു. 

tvm-balaramapuram-murder1

ഇന്നലെ രാവിലെ 7.30ന് നരുവാമൂടിന് സമീപം വെള്ളംകെട്ടുവിളയിലാണ് സംഭവം. അന്നമ്മയെ വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയ ശേഷം വഴിയിൽ ചിതയൊരുക്കുകയായിരുന്നു. മൃതദേഹം റോഡിലിട്ട് വെള്ളമൊഴിച്ച് കുളിപ്പിച്ച ശേഷമാണ് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ചിരട്ടയും വിറകും അടുക്കി മുകളിൽ മൃതദേഹം വച്ച് മണ്ണെണ്ണ ഒഴിച്ചാണു കത്തിച്ചത്. ഇതിന് ശേഷം വീടിനുള്ളിലെത്തി ടിവി കണ്ട് ഉറങ്ങിപ്പോയ ലീലയെ നരുവാമൂട് പൊലീസ് ഇൻസ്പെക്ടർ കെ.ധനപാലനും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നമ്മയുടെ രണ്ടാമത്തെ മകളാണ് ലീല. മറ്റ് മക്കൾ: ദാസ്, സെൽവരാജ്, തങ്കപ്പൻ, സെൽവി. മരുമക്കൾ: പാൽരാജ്, വിജയകുമാരി, റാണി, പരേതനായ വിശ്വംഭരൻ. 

English Summary: Daughter stabs mother to death at Thiruvananpuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com