ADVERTISEMENT

ആലപ്പുഴ ∙ കുടയുടെ തണൽ അൽപം കുറയ്ക്കുന്നതാണ് കേന്ദ്ര ബജറ്റ്. കുട നിർമാണത്തിനുള്ള സാമഗ്രികളുടെ ഇറക്കുമതിക്കു ചെലവേറും. കുടയുടെ വില 10% വരെ കൂടിയേക്കും. സീസൺ അടുക്കുന്ന സാഹചര്യത്തിൽ കുട നിർമാതാക്കൾക്ക് ഇതു ചെറിയ ആശങ്ക നൽകുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന കുട നിർമാണ സാമഗ്രികൾക്കു തീരുവ 10% ആക്കിയാണു ബജറ്റ് പ്രഖ്യാപനം. മുൻപ് പ്രത്യേക വിജ്ഞാപനം വഴി തീരുവ 5% ആക്കിയിരുന്നു. ഇപ്പോൾ അതു പഴയപടിയാക്കി.

നിലവാരമുള്ള തുണിയും കമ്പിയുമെല്ലാം പ്രമുഖ നിർ‌മാതാക്കൾ ഇറക്കുമതി ചെയ്യുകയാണ്. കോവിഡ് മൂലം വിൽപനയിലുള്ള കുറവ് തുടരുകയും വില ഉയരുകയും ചെയ്താൽ പ്രതിസന്ധിയാകുമെന്നാണ് ആശങ്ക. അതേ സമയം, ചൈനയിൽനിന്നും മറ്റും നിർമിച്ച കുട ഇറക്കുമതി ചെയ്യാനുള്ള തീരുവ 10 ശതമാനത്തിൽനിന്ന് 20% ആക്കിയത് ഇന്ത്യൻ ഉൽപാദകർക്ക് ആശ്വാസമാകുമെന്ന് ജോൺസ് അംബ്രല്ല ഡയറക്ടർ ജോപു തയ്യിൽ പറയുന്നു. വിദേശനിർമിത കുടകൾക്കു വില കൂടുമ്പോൾ ഇന്ത്യൻ കുടകൾക്കു വിൽപന കൂടുമെന്നാണ് പ്രതീക്ഷയെന്ന് പോപ്പി അംബ്രല്ല സിഇഒ ഡേവിസ് തയ്യിൽ പറഞ്ഞു

English Summary: Budget 2022: FM Nirmala Sitharaman announces 20% duty hike on umbrellas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com