ADVERTISEMENT

തിരുവനന്തപുരം∙ ബജറ്റിലെ പുതിയ നികുതി നിർദേശം അനുസരിച്ചു ഒരേക്കറിനു മുകളിൽ ഭൂമി ഉള്ളവരുടെ ഭൂനികുതി ഇരട്ടിയോളം ആകും. ഭൂമിയുടെ അളവിന്റെ അടിസ്ഥാനത്തിൽ നികുതിദായകരെ 4 സ്ലാബുകളാക്കി നികുതി വർധിപ്പിക്കാനാണു ശുപാർശ. കോർപറേഷൻ പരിധിയിൽ ഒരേക്കർ ഭൂമിയുള്ള ആൾ വർഷം 1600 രൂപ അടയ്ക്കണം. 4 സെന്റ് വരെ ഉള്ളവർക്കു നികുതി വർധനയില്ല.

20 സെന്റ് (8.16 ആർ) വരെയാണ് ഒന്നാം സ്ലാബ്. 20 നു മുകളിൽ 50 സെന്റ് വരെ (8.16 മുതൽ 20.23 ആർ വരെ) രണ്ടാം സ്ലാബിലും 50 നു മുകളിൽ ഒരു ഏക്കർ വരെ (20.23 മുതൽ 40.47 വരെ) മൂന്നാം സ്ലാബിലും ഒരു ഏക്കറിനു മുകളിൽ( 40.47ആറിനു മുകളിൽ ) നാലാം സ്ലാബിലുമാണ് ഉൾപ്പെടുത്തുക. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ ഭൂനികുതിയിൽ വ്യത്യാസമുണ്ട്. നിലവിൽ രണ്ടു സ്ലാബ് മാത്രമാണ് ഉണ്ടായിരുന്നത്.

ലാൻഡ് റവന്യു കമ്മിഷണറേറ്റ് തയാറാക്കിയ നിർദേശം റവന്യു വകുപ്പിനു കൈമാറി. റവന്യു മന്ത്രി കൂടി പരിശോധിച്ച ശേഷം ധനവകുപ്പിനു നൽകും. ധനകാര്യ ബില്ലിൽ ഇതുസംബന്ധിച്ച ഭേദഗതി വരുന്നതോടെ നികുതി വർധന ഏപ്രിൽ ഒന്നിനു നിലവിൽ വരും.

പുതിയ നികുതി:(ഒരു ആറിന്റെ നിരക്ക്)

∙ 20 സെന്റ് വരെ (8.16 ആർ ഭൂമി വരെ)- കോർപറേഷൻ- 10 രൂപ, മുനിസിപ്പാലിറ്റി - 5 രൂപ, പഞ്ചായത്ത്- രണ്ടര രൂപ.

∙ 20 മുതൽ 50 സെന്റ് വരെ ( 8.16 ആർ മുതൽ 20.23 വരെ) - കോർപറേഷൻ- 20 രൂപ, മുനിസിപ്പാലിറ്റി- 10 രൂപ, പഞ്ചായത്ത്- 5 രൂപ

∙ 50 നുമുകളിൽ 100 സെന്റ് വരെ (20.23 ആർ മുതൽ 40.47 വരെ)- കോർപറേഷൻ- 30 രൂപ, മുനിസിപ്പാലിറ്റി- 15, പഞ്ചായത്ത് - 7.5 രൂപ

∙ ഒരു ഏക്കറിനു മുകളിൽ (40.47 ആറിന് മുകളിൽ)- കോർപറേഷൻ- 40, മുനിസിപ്പാലിറ്റി- 20, പഞ്ചായത്ത്- 10 രൂപ.

English Summary: Kerala Budget proposes hike in land tax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com