ADVERTISEMENT

കൊച്ചി ∙ പത്തനംതിട്ട സാഹിതീസംഗമവേദിയുടെ മികച്ച ചരിത്ര നോവലിനുള്ള പുനത്തിൽ കുഞ്ഞബ്ദുല്ല അവാർഡിന് (25,000 രൂപ) മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രവിവർമ തമ്പുരാനും മാധവിക്കുട്ടി സ്മാരക പുരസ്കാരത്തിന് (25,000 രൂപ) യു.കെ.കുമാരനും അർഹരായി. രവിവർമ തമ്പുരാന്റെ ‘മുടിപ്പേച്ച്’ എന്ന നോവലിനും യു.കെ കുമാരന്റെ ‘കണ്ടുകണ്ടിരിക്കെ’ എന്ന നോവലിനുമാണ് പുരസ്കാരം.

പ്രദീപ് കുറത്തിയാടൻ സ്മാരക അവാർഡിന് (10,000 രൂപ) ജലജ പ്രസാദിന്റെ ‘മൗനത്തിന്റെ ഓടാമ്പൽ’ എന്ന കവിതാസമാഹാരം അർഹമായി. ഏപ്രിൽ 24ന് തൃശൂർ അയ്യന്തോൾ സി.അച്യുതമേനോൻ സ്റ്റഡി ആൻഡ് റിസർച് സെന്ററിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. 

English Summary: Ravi Varma Thampuran and UK Kumaran wins Pathanamthitta Sahitya Sangama Vedhi's literary awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com