ADVERTISEMENT

തിരുവനന്തപുരം∙ ചരിത്രത്തിൽ ഇതുവരെയില്ലാത്ത നിരക്കാണ്  കൊണ്ടുവന്നതെന്ന് ബോധ്യമായതോടെ ബസ് ചാർജ് വർധനയിൽ സർക്കാർ പുനഃപരിശോധന. ഒരിക്കലും ചെയ്യാത്തപോലെ രണ്ടുതരം വർധനയാണ് ഇത്തവണ കൊണ്ടുവന്നത്. ഇതു യാത്രക്കാർക്ക് വലിയ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നതാണെന്ന പരാതിയും കണക്കുകൾ സഹിതം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഗതാഗത മന്ത്രിക്കു ലഭിച്ചു.

മുൻപു നടന്ന എല്ലാ വർധനയും കിലോമീറ്ററിന് 7 – 10 പൈസ വരെയായിരുന്നെങ്കിൽ ഇപ്പോഴത്തേത് 30 പൈസയാണ്. ഇതു കൂടാതെയാണ് മിനിമം ചാർജിൽ യാത്ര ചെയ്യാവുന്ന ദൂരം നേർ പകുതിയാക്കിയത്. മിനിമം ചാർജിൽ യാത്ര ചെയ്യാവുന്ന ദൂരം 5 കിലോമീറ്ററിൽനിന്ന് 2.5കിലോമീറ്ററാക്കി കുറച്ചതോടെ തുടർന്നുള്ള എല്ലാ ഫെയർ സ്റ്റേജുകളിലും  ഇരട്ടിയാകും വർധന.

20 കിലോമീറ്റർ യാത്രചെയ്യാവുന്ന 8–ാം ഫെയർ സ്റ്റേജിൽ 19 രൂപയായിരുന്നു ഇതുവരെ നിരക്ക്. എന്നാൽ പുതുക്കിയ നിരക്കിൽ 28 രൂപയാകും. രാജ്യത്തുതന്നെ ഏറ്റവും വലിയ ചാർജ് വർധനയാണ് നടപ്പാക്കുകയെന്ന പേരുദോഷവും ഇൗ കണക്കുകൾ പ്രകാരം സർക്കാരിനുണ്ടാകും. കേരളത്തിലെയും തമിഴ്നാട്ടിലെയും നിരക്കുകൾ പരിഗണിക്കുമ്പോൾ കേരളത്തിൽ മിനിമം നിരക്ക് 10 രൂപയാകുമ്പോൾ തമിഴ്നാട്ടിൽ 5 രൂപ മാത്രമാണെന്നതും സർക്കാരിനെ പുനരാലോചനയ്ക്കു നിർബന്ധമാക്കുന്നു.

English Summary: Government of Kerala to review bus charge hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com