ADVERTISEMENT

തിരുവനന്തപുരം∙ നവകേരളം പദ്ധതിയുടെ കോഓർഡിനേറ്ററും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എൻ.സീമയ്ക്കു പ്രിൻസിപ്പൽ സെക്രട്ടറി പദവി നൽകി സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നവകേരള മിഷൻ കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പിനു പ്രിൻസിപ്പൽ സെക്രട്ടറി പദവി നൽകിയിരുന്നു.

ഡ്രൈവറുടെയും ഓഫിസ് അറ്റൻഡന്റിന്റെയും തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താനും അനുമതി നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി പദവി ലഭിച്ചതിനാൽ ഐഎഎസുകാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നതിനു സാങ്കേതിക തടസ്സമില്ല. വിവിധ വകുപ്പുകൾക്കു കീഴിലുള്ള 4 മിഷനുകളുടെ ചുമതലയാണു നവകേരള മിഷനുള്ളത്. ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ കൈപ്പറ്റുന്നില്ലെന്നാണു ടി.എൻ.സീമ പറയുന്നത്. എന്നാൽ, കോഓർഡിനേറ്ററുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ തീരുമാനിക്കാനുള്ള നിർദേശം സമർപ്പിക്കണമെന്നു ഭരണ വകുപ്പിനോടു ധനവകുപ്പ് ആവശ്യപ്പെട്ടു. 

English Summary: Kerala Government decides Navakeralam Co-ordinator equivalent as Principal Secretary post, TN Seema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com