ADVERTISEMENT

തിരുവനന്തപുരം ∙ ശമ്പളവിതരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കെഎസ്ആർടിസി ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ പണിമുടക്കിൽ യാത്രക്കാർ പെരുവഴിയിലായി. ഭൂരിഭാഗം സർവീസുകളും മുടങ്ങി. സിഐടിയു യൂണിയൻ പങ്കെടുത്തില്ലെങ്കിലും മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് കൂടുതൽ തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമായി.

വ്യാഴാഴ്ച അർധരാത്രി മുതൽ പണിമുടക്കാൻ തീരുമാനിച്ചത് അന്നു വൈകിട്ടോടെയാണ്. നേരത്തേ യാത്ര തുടങ്ങിയവർ ഇതോടെ ഡിപ്പോകളിൽ കുടുങ്ങി. ഇന്നലെ പുലർച്ചെ യാത്രയ്ക്കെത്തിയവരും വലഞ്ഞു. അർധരാത്രിക്കു മുൻപു തന്നെ ദീർഘദൂര സർവീസുകൾ പലതും റദ്ദാക്കി. 

ദീർഘദൂര സർവീസുകളും സംസ്ഥാനാന്തര സർവീസുകളിൽ ചിലതും റദ്ദാക്കേണ്ടി വന്നു. ടിക്കറ്റ് റിസർവ് ചെയ്തവരുടെ യാത്രയും മുടങ്ങി. കൂടുതൽ സ്വിഫ്റ്റ് ബസുകൾ നിരത്തിലിറക്കി ദീർഘദൂര സർവീസുകൾ നടത്തിയതാണ് അൽപമെങ്കിലും ആശ്വാസമായത്. സ്വിഫ്റ്റ് ബസുകളിൽ കെഎസ്ആർടിസി ജീവനക്കാരില്ലാത്തതിനാൽ സമരം ബാധകമായില്ല.

1248-ksrtc-tvm-strike

കെഎസ്ആർടിസിയിലെ 26,000 ജീവനക്കാരിൽ 3,456 പേർ മാത്രമാണു ജോലിക്കു ഹാജരായത്. 700 സർവീസുകളാണ് ഇന്നലെ ഉച്ചവരെ നടത്താനായതെന്നു കെഎസ്ആർടിസി അറിയിച്ചു. 

ശമ്പളം ഇനി മാനേജ്മെന്റ് തീരുമാനിക്കട്ടെ: മന്ത്രി

∙ യാത്രക്കാരെ പെരുവഴിയിലാക്കി ആവശ്യങ്ങൾ നേടിയെടുക്കുന്ന സമരമാണു നടക്കുന്നതെന്നും ഇതുകൊണ്ട് എന്തു നേടിയെന്നു നേതാക്കൾ ആലോചിക്കണമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. 10ന് ശമ്പളം എന്നതു യൂണിയനുകൾ അംഗീകരിച്ചില്ല. അന്നു കൊടുക്കണോ എന്ന് ഇനി മാനേജ്മെന്റ് തീരുമാനിക്കട്ടെ – മന്ത്രി പറഞ്ഞു.

English summary: KSRTC unions stage 24-hour strike; services interrupted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com