ADVERTISEMENT

തിരുവനന്തപുരം ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം തൊട്ട് സിപിഎമ്മിനു പിഴച്ചതായി സിപിഐ സംസ്ഥാന നിർവാഹക സമിതിയിൽ വിമർശനം. പാർട്ടിക്കാരൻ അല്ലാത്ത ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയതു സിപിഎമ്മിലെത്തന്നെ ഒരു വിഭാഗത്തിന് ഉൾക്കൊള്ളാനായില്ല. 

ജോ ജോസഫ് എൽഡിഎഫിന്റെ സ്ഥാനാർഥിയാണോ അതോ സഭയുടെ ആണോ എന്ന സന്ദേഹമാണ് ഉടലെടുത്തത്. ഡിവൈഎഫ്ഐ നേതാവ് അരുൺ കുമാറിനെ സ്ഥാനാർഥി ആക്കുമെന്നാണു സിപിഎം നേതാക്കൾ തന്നെ വിചാരിച്ചത്. തുടർന്ന് എൽഡിഎഫ് നേതാക്കളുമായി അരുൺ ബന്ധപ്പെടുകയും ചെയ്തു. അവസാന നിമിഷത്തിലെ മാറ്റം പാർട്ടിയിൽ അസംതൃപ്തിക്കു കാരണമായി. പാർട്ടി തീരുമാനം എന്ന നിലയിൽ മാത്രമാണു ചിലരൊക്കെ സഹകരിച്ചതെന്നു തൃക്കാക്കരയിൽ പ്രചാരണ രംഗത്തുണ്ടായിരുന്ന സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി. മന്ത്രിമാരും എഴുപതോളം എംഎൽഎമാരും മണ്ഡലത്തിൽ കേന്ദ്രീകരിച്ചതോടെ ജില്ലാ നേതൃത്വം അപ്രസക്തമായി.  

പിണറായി ഉദ്ഘാടനം ചെയ്ത കൺവൻഷനിലേക്ക് ‘ഇഎംഎസിനെ കൊണ്ടുവരുന്നതു പോലെ’യാണു കെ.വി.തോമസിനെ ആനയിച്ചതെന്ന പരിഹാസവും ഉയർന്നു. വേദിയിലെ എല്ലാവരും അദ്ദേഹത്തെ എഴുന്നേറ്റു നിന്നു സ്വീകരിച്ചു. ഇതെല്ലാം കോൺഗ്രസ് അണികൾക്കു വീര്യം കൊടുക്കാനേ ഉപകരിച്ചുളളൂവെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

പിആർ ഫൗണ്ടേഷൻ വേണ്ടെന്ന് പന്ന്യൻ

തിരുവനന്തപുരം ∙ തന്റെ നേതൃത്വത്തിലുള്ള പി.ആർ.ഫൗണ്ടേഷന്റെ (പന്ന്യൻ രവീന്ദ്രൻ ഫൗണ്ടേഷൻ) പ്രവർത്തനങ്ങളിൽ നിന്നു പിൻവാങ്ങുന്നതായി സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. ജീവിച്ചിരിക്കുന്ന നേതാക്കളുടെ പേരിൽ തന്നെ സംഘടന രൂപീകരിക്കുന്നതും പ്രവർത്തിക്കുന്നതും സിപിഐ നിലപാടിനു ചേർന്നതല്ലെന്ന അഭിപ്രായം നേതൃയോഗത്തിൽ ഉയർന്നപ്പോഴാണു പന്ന്യൻ ഇക്കാര്യം അറിയിച്ചത്. 

English Summary: CPI says CPM failure in Thrikkakara by-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com