ADVERTISEMENT

അടൂർ ∙ വനംവകുപ്പു പുറത്തിറക്കിയ സർപ്പ മൊബൈൽ ആപ്ലിക്കേഷൻ ക്ലിക്കായി. ഈ ആപ്പിന്റെ സഹായത്തോടെ ഒന്നര വർഷത്തിനിടെ സംസ്ഥാനത്ത് 13,635 പാമ്പുകളെയാണു വനം വകുപ്പധികൃതർ രക്ഷിച്ചു വനമേഖലയിൽ തുറന്നു വിട്ടത്. ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണു കൂടുതൽ പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിടികൂടി വനം മേഖലയിലേക്ക് തുറന്നു വിടാൻ കഴിഞ്ഞത്.

പാമ്പുകളുടെ സംരക്ഷണം, അവയെക്കുറിച്ചുള്ള ബോധവൽക്കരണം, ജനങ്ങളുടെ സുരക്ഷ എന്നിവ മുൻനിർത്തി 2021 ജനുവരിയിലാണു സർപ്പ ആപ് (സ്നേക് അവയർനസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്‌ഷൻ ആപ്). പ്രവർത്തനമാരംഭിച്ചത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്തതാണിത്. വീട്ടിലോ പരിസരത്തോ അപകടകരമായി പാമ്പിനെ കണ്ടാൽ ആപ് ഉപയോഗിച്ച് പാമ്പുപിടിത്തക്കാരുമായി ബന്ധപ്പെടാം.

English Summary: Sarpa Mobile App

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com