ADVERTISEMENT

മലപ്പുറം ∙ ചങ്ങനാശേരി എസ്ബി കോളജ് മലയാള വിഭാഗം മേധാവി ഡോ.ജോസഫ് സ്കറിയയെ കാലിക്കറ്റ് സർവകലാശാലാ മലയാള വിഭാഗത്തിൽ പ്രഫസറായി നിയമിക്കാനുള്ള തീരുമാനം സിൻഡിക്കറ്റിലെ ഇടത് അംഗങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്നു നടപ്പാക്കാനായില്ല. കണ്ണൂർ സർവകലാശാലയിൽ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ നിയമിക്കാനുള്ള നീക്കത്തിനെതിരെ പരാതി നൽകിയതു ഡോ. ജോസഫാണ്.

കാലിക്കറ്റിൽ മലയാളം വിഭാഗം പ്രഫസർ തസ്തികയിൽ നിയമനത്തിനുള്ള നടപടികൾ പൂർത്തിയായിട്ടു മാസങ്ങൾ കഴിഞ്ഞു. ഇതിൽ ഒന്നാം റാങ്ക് ഡോ.ജോസഫിനാണ്. ഈ മാസം 11നു ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ വൈസ് ചാൻസലർ റാങ്ക് പട്ടിക പുറത്തുവിട്ട ശേഷം ഡോ. ജോസഫിനെ നിയമിക്കാനുള്ള തീരുമാനം അറിയിച്ചു. എന്നാൽ, വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സിൻഡിക്കറ്റിലെ ഇടത് അംഗങ്ങൾ ഇതിനെ എതിർക്കുകയായിരുന്നു.

പ്രഫസർ തസ്തികയിലേക്കുള്ള ജോസഫ് സ്കറിയയുടെ അപേക്ഷ മതിയായ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി നേരത്തേ സർവകലാശാല തള്ളിയിരുന്നു. കോടതിയെ സമീപിച്ചാണ് അദ്ദേഹം നിയമന പ്രക്രിയയിൽ പങ്കെടുത്തത്. ഇതുമായി ബന്ധപ്പെട്ടു കോടതി നടപടികൾ പൂർത്തിയാകാതെ നിയമനം നൽകുന്നതു അംഗീകരിക്കാനാവില്ലെന്നാണ് ഇടത് അംഗങ്ങളുടെ വാദം.

English Summary: Vice chancellor withdrew from appointing Joseph Scaria as left members in syndicate opposed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com