തൽക്കാലമില്ല, ഒരുമിച്ചിരിപ്പ്; ‘ലിംഗസമത്വ ഇരിപ്പിടം’ പാഠ്യപദ്ധതി പരിഷ്കരണത്തിനു പുറത്തായി
Mail This Article
തിരുവനന്തപുരം ∙ പാഠ്യപദ്ധതി പരിഷ്കരണത്തിനു മുന്നോടിയായുള്ള ചട്ടക്കൂട് രൂപീകരണ ചർച്ചകൾക്കായി തയാറാക്കിയ കുറിപ്പിൽനിന്ന് ‘ലിംഗസമത്വ ഇരിപ്പിടം’ എന്ന വിവാദഭാഗം ഒഴിവാക്കി. പ്രതിപക്ഷ കക്ഷികളുടെയും സമുദായ നേതൃത്വത്തിന്റെയും എതിർപ്പിനെ തുടർന്നാണിത്.
ചട്ടക്കൂട് രൂപീകരണവുമായി ബന്ധപ്പെട്ട 32 അംഗ കോർ കമ്മിറ്റിയിലെ അംഗങ്ങൾക്കു കഴിഞ്ഞ മാസം ചർച്ചയ്ക്കായി നൽകിയ കുറിപ്പിലെ ഒരു ഭാഗമാണു വിവാദം സൃഷ്ടിച്ചത്. ‘ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കാനും ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങൾ നൽകുമ്പോഴും ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കുമ്പോഴും സമത്വത്തോടെ പ്രവർത്തിക്കാനും എന്തെല്ലാം ചെയ്യണം’ എന്ന കുറിപ്പിലെ ചോദ്യമാണ് ഇരിപ്പിട വിവാദമായത്. ലിംഗനീതി ഉൾപ്പെടെ 26 പോയിന്റുകൾ തിരിച്ചാണു ചർച്ചയ്ക്കായി നൽകിയിരിക്കുന്നത്.
വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
English Summary: Kerala government changes its stand on Gender Neutral Seating in schools amids opposition demand