ADVERTISEMENT

കൊച്ചി / പാലക്കാട് ∙ പോപ്പുലർ ഫ്രണ്ടിന്റെ ബുദ്ധികേന്ദ്രമായി അറിയപ്പെട്ടിരുന്നയാളാണ് അറസ്റ്റിലായ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എ.റൗഫ്. എന്നാൽ, സമീപകാല നിലപാടുകളെ ചൊല്ലി സംഘടനയിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്തതിന്റെ പിറ്റേന്നു ഹർത്താലിന് ആഹ്വാനം നൽകിയതിനു പിന്നിൽ റൗഫായിരുന്നു. ഹർത്താൽ ദിവസം വൻതോതിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടത് പോപ്പുലർ ഫ്രണ്ടിനു തിരിച്ചടിയാകുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി 12 മണിയോടെ റൗഫിന്റെ വീട്ടിലെത്തിയ എൻഐഎ സംഘം അര മണിക്കൂറിനകം അറസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചിയിലേക്കു തിരിച്ചു.

പാലക്കാട്ട് ആർഎസ്എസ് നേതാവ് എ.ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിലും പ്രതിയാണു സി.എ.റൗഫ്. കേസിൽ 41ാം പ്രതിയായ ഇയാൾ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.

Content Highlight: Raud arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com