സജി ചെറിയാൻ കേസ്: പൊലീസ് റിപ്പോർട്ട് പരിഗണിക്കുന്നത് നീട്ടിവയ്ക്കില്ല
Mail This Article
×
തിരുവല്ല ∙ ഭരണഘടനാവിരുദ്ധ പ്രസംഗം സംബന്ധിച്ച കേസിൽ മന്ത്രി സജി ചെറിയാനു ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള പൊലീസ് റിപ്പോർട്ട് പരിഗണിക്കുന്നതു മാറ്റിവയ്ക്കണമെന്ന പരാതിക്കാരന്റെ അപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അരുന്ധതി ദിലീപ് തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയിട്ടുള്ള അപേക്ഷയിൽ തീർപ്പാകുന്നതു വരെ റിപ്പോർട്ട് പരിഗണിക്കരുതെന്നായിരുന്നു പരാതിക്കാരനായ അഭിഭാഷകൻ ബൈജു നോയലിന്റെ ആവശ്യം.
Content Highlight: Saji Cherian constitution remark case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.