ADVERTISEMENT

തിരുവല്ല ∙ മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഒട്ടേറെ പിഴവുകളെന്ന് പരാതിക്കാരനായ ബൈജു നോയൽ. 39 സാക്ഷികളെ വിസ്തരിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല.

10 പേജുള്ള റിപ്പോർട്ടാണ് നൽകിയത്. ഒന്നു മുതൽ 5 വരെയുള്ളത് പരാതിക്കാരാണ്. ഇതിൽ ഒന്നാം സാക്ഷിയായ തന്റെ മൊഴി പോലും ഉൾപ്പെടുത്തിയിട്ടില്ല. 6 മുതൽ 39 വരെയുള്ളത് യോഗത്തിൽ പങ്കെടുത്തവരാണ്. ഇവരെല്ലാം സജി ചെറിയാനനുകൂലമായി മൊഴി നൽകിയവരാണ്. പൊലീസ് രേഖപ്പെടുത്തിയ മൊഴികൾ കോടതിയിൽ നൽകേണ്ടതാണ്. പൊലീസ് ആദ്യം നൽകിയ റിപ്പോർട്ട് കോടതി അപൂർണമാണെന്നു കണ്ട് തിരികെ നൽകിയിരുന്നു. ഇതു തിരുത്തിയാണ് പുതിയ റിപ്പോർട്ട് നൽകിയത് – ബൈജു നോയൽ പറഞ്ഞു. 

കേസിലെ പരാതിക്കാരൻ എന്ന നിലയിൽ ബൈജു നോയലിനു കോടതി നോട്ടിസയച്ചിട്ടുണ്ട്. കേസ് അവസാനിപ്പിക്കുന്നതിനു മുന്നോടിയായി പരാതിക്കാരന് പറയാനുള്ള കാര്യങ്ങൾ കേൾ‌ക്കാനാണ് കോടതി നടപടി. നോട്ടിസ് ലഭിച്ചാലുടൻ കോടതിയിൽ ഹാജരാകുമെന്ന് ബൈജു നോയൽ പറഞ്ഞു. പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട് ബൈജു ഹൈക്കോടതിയിലും സമർപ്പിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയോടൊപ്പമാണ് ഇത്.

English Summary: Saji Cherian Constitution remark case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com