ADVERTISEMENT

പത്തനംതിട്ട ∙ രണ്ടുദിവസം മുൻപു മല്ലപ്പള്ളി നൂറോമ്മാവിൽ സംസ്കാരച്ചടങ്ങിനെത്തി മടങ്ങിയവരാണ് ദുരന്തത്തിൽ മരിച്ച റാബിൻ ഹമൽ, രാജു ഠാക്കൂർ, അനിൽ ഷാഹി എന്നിവർ. 

നേപ്പാളിൽ മിഷനറിയായി പ്രവർത്തിച്ചിരുന്ന തൊമ്മിക്കാട്ടിൽ മാത്യു ഫിലിപ്പിന്റെ (76) സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനാണ് ഇവരടക്കം 5 പേർ വെള്ളിയാഴ്ച പുലർച്ചെ എത്തിയത്. വൈകിട്ടുള്ള വിമാനത്തിൽ മുംബൈയിലേക്കും തുടർന്ന് അവിടെനിന്നു കഠ്മണ്ഡുവിലേക്കും പോയി. അവിടെനിന്ന് യതി എയർലൈൻസ് വിമാനത്തിൽ പോഖരയിലേക്കു പോയ 3 പേരാണ് ദുരന്തത്തിൽപ്പെട്ടത്. 

രാജു ഠാക്കൂറിന്റെ മകളുമായി റാബിൻ ഹമലിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നുവെന്നും മാത്യു ഫിലിപ്പിന്റെ സഹോദരപുത്രൻ ബിബിൻ തോമസ് പറഞ്ഞു. 

 

 

English summary: Nepal plane crash; 3 returned from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com