ജവാൻ റം വില കൂട്ടില്ല
Mail This Article
തിരുവനന്തപുരം ∙ ബവ്റിജസ് കോർപറേഷന്റെ സ്വന്തം മദ്യ ബ്രാൻഡായ ജവാന്റെ വില വർധിപ്പിക്കാനുള്ള ശുപാർശ സർക്കാർ തള്ളി. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സിൽ ഉൽപാദിപ്പിക്കുന്ന ജവാന് 10% വിലവർധനയാണു ബവ്കോ ആവശ്യപ്പെട്ടിരുന്നത്. സ്പിരിറ്റ് വില വർധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തിൽ എക്സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു. എന്നാൽ ഇതിനിടെ മദ്യക്കമ്പനികളുടെ വിറ്റുവരവു നികുതി (ടേണോവർ ടാക്സ്) സർക്കാർ ഒഴിവാക്കി നൽകി. ഇതിന്റെ ഗുണം ട്രാവൻകൂർ ഷുഗേഴ്സിനും ലഭിക്കും. ഈ സാഹചര്യത്തിലാണു വില വർധന വേണ്ടെന്നു സർക്കാർ തീരുമാനിച്ചത്.
കേരളത്തിൽ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണു ജവാൻ. തിരുവല്ലയിലെ ഡിസ്റ്റിലറിയിൽ ദിനംപ്രതി 8000 കെയ്സ് റം ഉൽപാദിപ്പിക്കുന്നുണ്ട്. ഉൽപാദനം 15,000 കെയ്സ് ആക്കാൻ തീരുമാനിച്ചെങ്കിലും സാധിച്ചില്ല. പ്രീമിയം റം ഉൽപാദിപ്പിക്കാൻ ബവ്കോ ആലോചിച്ചെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല.
English Summary: Jawan rum production