ADVERTISEMENT

കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനറൽ സർജറി വാർഡിനായി നിർമിക്കുന്ന എട്ടുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടാം നിലയിലെ ഹാളും അതിനോടു ചേർന്നുള്ള സ്റ്റോർ മുറിയും നിർമാണത്തൊഴിലാളികൾക്കായി ഒരുക്കിയിരുന്ന വിശ്രമകേന്ദ്രവും പൂർണമായി കത്തിനശിച്ചു. നാലാംനില വരെ തീപടർന്നു.

kottayam-medical-college-fire-2
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ തീപിടിത്തമുണ്ടായപ്പോൾ.ചിത്രം. റിജോ ജോസഫ്

ഇന്നലെ രാവിലെ 11.45നാണു തീപിടിച്ചത്. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന നൂറോളം തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. പാചകവാതക സിലിണ്ടറുകളടക്കം പൊട്ടിത്തെറിച്ചെങ്കിലും ആളപായമില്ല. തൊട്ടടുത്ത വാർഡുകളിൽ നിന്നു രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്ക് ഇറങ്ങിയോടി. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതോ വെൽഡിങ്ങിനിടെ തീപ്പൊരി ചിതറിയതോ ആകാം തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. 

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ തീപിടിത്തമുണ്ടായപ്പോൾ.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ തീപിടിത്തമുണ്ടായപ്പോൾ.

കനത്ത പുക ഒരു കിലോമീറ്റർ ചുറ്റളവിൽ കാണാമായിരുന്നു. അഗ്നിരക്ഷാസേനയുടെ 10 യൂണിറ്റുകളുടെ പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്കു രണ്ടരയോടെയാണു തീ പൂർണമായി അണച്ചത്. മറ്റു കെട്ടിടങ്ങളിലേക്കു തീ പടർന്നില്ല. സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കു നിർദേശം നൽകി.

English Summary: Fire at Kottayam Medical College Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com