യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല സീരീസിൽ അഭിനയിപ്പിച്ചു: സംവിധായിക അറസ്റ്റിൽ
Mail This Article
നെടുമങ്ങാട് ∙ യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചു സംപ്രേഷണം ചെയ്തെന്ന കേസിൽ സംവിധായിക ലക്ഷ്മി ദീപ്തയെ (ശ്രീല പി.മണി–37) അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു.
വെങ്ങാനൂർ സ്വദേശിയായ യുവാവാണു പരാതിക്കാരൻ. സിനിമയിൽ നായകനാക്കാം എന്നുറപ്പു നൽകി അശ്ലീല സീരീസിൽ അഭിനയിപ്പിച്ചു എന്നാണു പരാതി. അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്ത് അപ്പാർട്മെന്റിലായിരുന്നു ചിത്രീകരണം. സിനിമ എന്ന മട്ടിൽ ആദ്യ ഭാഗം ചിത്രീകരിച്ച ശേഷം കരാറിൽ ഒപ്പു വയ്പിക്കുകയും പിന്നീട് അശ്ലീല സീരീസ് ആണെന്നു ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയുമായിരുന്നു എന്നു പരാതിയിൽ പറയുന്നു.
സംവിധായികയ്ക്ക് ഹൈക്കോടതി ഉത്തരവനുസരിച്ചു നെടുമങ്ങാട് കോടതി ഉപാധികളോടെ ജാമ്യം നൽകി. ആറ് ആഴ്ച എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നു ജാമ്യ വ്യവസ്ഥയിലുണ്ട്.
English Summary: Director Lakshmi Deepthi arrested