പട്ടിണി കിടക്കാതെ ജാഫർ മാലിക് കുറച്ചു, 14 ദിവസം കൊണ്ട് 9 കിലോഗ്രാം
Mail This Article
തിരുവനന്തപുരം ∙ കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഈ മാസം 10നു 34–ാം പിറന്നാൾ ദിനത്തിൽ ശരീരഭാരം നോക്കിയപ്പോൾ ഞെട്ടിപ്പോയി– 106.1 കിലോഗ്രാം. മാസങ്ങളായി തുടരുന്ന പല ആരോഗ്യപ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം കൂടിയാണ് വെയിങ് മെഷീനിൽ തെളിഞ്ഞത്. ഇതോടെ പിറന്നാൾ ദിനത്തിൽ ഉറച്ചൊരു തീരുമാനമെടുത്തു. ആരോഗ്യകരമായ ശരീരഭാരത്തിലെത്തുക. അന്നു തുടങ്ങിയ പരിശ്രമത്തിൽ 14 ദിവസംകൊണ്ടു കുറച്ചത് 9 കിലോഗ്രാം.
രണ്ടാഴ്ച ഇതിനായി അവധിയെടുത്തു. പട്ടിണി കിടന്നു ഭാരം കുറച്ചാൽ കൂടുതൽ അപകടമാകുമെന്നറിയാവുന്നതിനാൽ അതിനു തുനിഞ്ഞില്ല. പകരം ഭാരം കൂട്ടുന്നവ ഉപേക്ഷിച്ചു. പഞ്ചസാരയും അരിയും ജങ്ക് ഫുഡും ഒഴിവാക്കി. പച്ചക്കറിയായി കൂടുതൽ. ദിവസം 15 കി.മീ നടത്തം. നേരത്തേയുള്ള അത്താഴം. 8 മണിക്കൂർ ഉറക്കം. ഏപ്രിലോടെ 85 കിലോഗ്രാമിൽ എത്തുകയാണു ലക്ഷ്യം.
English Summary: Jafar Malik reduced weight