ADVERTISEMENT

മണ്ണാർക്കാട് ∙ മധു ഒരു കണ്ണീർക്കാഴ്ചയായി മാറിയതു പ്രതികൾ തന്നെ പകർത്തിയ ദൃശ്യങ്ങളിലൂടെയാണ്. മധുവിനെ മർദിക്കുകയും ദൃശ്യം ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത ക്രൂരത ഒടുവിൽ പ്രതികൾക്കു തന്നെ വിനയാവുകയായിരുന്നു. 

പ്രതികൾ പ്രചരിപ്പിച്ച ദൃശ്യങ്ങളാണു കാട്ടിൽ നടന്ന ക്രൂരകൃത്യത്തെ വെളിച്ചത്തു കൊണ്ടുവന്നത്. പ്രതികളുടെ മൊബൈലുകളിലെ ചിത്രങ്ങളും വണ്ടിക്കടവു മുതൽ മുക്കാലി വരെയുള്ള സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ 64 ജിബി ഡിജിറ്റൽ തെളിവുകളാണു കോടതിയിൽ പ്രോസിക്യൂഷൻ അവതരിപ്പിച്ചത്. മുക്കാലിയിൽ ആൾക്കൂട്ടം മധുവിനെ തടഞ്ഞുവച്ചതിന്റെ ദൃശ്യങ്ങളും പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി.

കാട്ടിൽനിന്നു പിടികൂടിയ ശേഷം മധുവിന്റെ തോളിൽ ചാക്കു ചുമപ്പിച്ചു പ്രതികൾ താഴേക്കു കൊണ്ടു പോകുന്നതിന്റെ വിഡിയോ ദൃശ്യം (ഫയൽ).
കാട്ടിൽനിന്നു പിടികൂടിയ ശേഷം മധുവിന്റെ തോളിൽ ചാക്കു ചുമപ്പിച്ചു പ്രതികൾ താഴേക്കു കൊണ്ടു പോകുന്നതിന്റെ വിഡിയോ ദൃശ്യം (ഫയൽ).

English Summary: Videos of cruelty towards Madhu turned evidence in Madhu Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com